മംഗളൂരു: മംഗളൂരു – ബെംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. തുമകുരു ജില്ലയിലെ കുനിഗലില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന കാറില്‍ ഇടിച്ചുകയറുകയായിരുന്നു. ഒരു കാറിലെ മൂന്നുപേരും മറ്റു കാറിലുണ്ടായിരുന്ന 10പേരുമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവര്‍ ബെംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ്. അപകടത്തില്‍ പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു
RECENT NEWS
Advertisment