പത്തനംതിട്ട : തുമ്പമൺ മുട്ടം ശാലോം മാർത്തോമ ഇടവകക്ക് ആശ്വാസമേകി തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ് നേതൃത്വം നൽകിയ തദ്ദേശ അദാലത്ത്.
പണി പൂർത്തീകരിച്ച് എട്ടു വർഷത്തോളമായ പള്ളിക്കെട്ടിടത്തിൻ്റെ നിർമ്മാണം ക്രമവൽകരിച്ച് നമ്പർ ലഭിക്കുന്നതിനാണ് ഇടവക പള്ളി വികാരിയായ റവ. ജെയ് വർഗീസ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ പങ്കെടുത്തത്. പരാതി പരിശോധിച്ച മന്ത്രി എം. ബി രാജേഷ് ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടനമ്പർ നിയമാനുസൃതം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെ വികാരിയും ഇടവക അംഗങ്ങളും വർഷങ്ങളായുള്ള തങ്ങളുടെ ആവലാതിക്ക് പരിഹാരം ലഭിച്ച ആശ്വാസത്തിലാണ്. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പായും കോവിഡ് മഹാമാരിയുടെ കാലത്ത് ഫസ്റ്റ് ലൈൻ ഫെസിലിറ്റേഷൻ സെൻ്ററായും പ്രവർത്തിച്ച പള്ളികെട്ടിടത്തിൻ്റെ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതിൽ വികാരി റവ ജെയ് വർഗീസ് സന്തോഷമറിയിച്ചു. വികേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് പ്രവർത്തിക്കുമ്പോഴാണ് യഥാർത്ഥ വികസനം സാധ്യമാകുന്നതെന്നും വികാരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1