തുമ്പമൺ : തുമ്പമണ്‍ എന്‍.എസ്.കെ ഇന്റർനാഷണൽ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ വാര്‍ഷികാഘോഷം ഫെബ്രുവരി 20 ന് നടക്കും. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.കെ ഫൌണ്ടേഷൻ ചെയർമാൻ എന്‍. സുരേന്ദ്രകുമാർ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സീനിയർ പ്രൊഫസ്സർ കുരുവിള ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. എന്‍.എസ്.കെ ഫൌണ്ടേഷൻ മുഖ്യ ഉപദേഷ്ടാവ് ഡോക്ടര്‍ എബ്രഹാം എബനേസർ വിശിഷ്ടാതിഥി ആയിരിക്കും.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ കോർത്തിണക്കി “വിഷൻ വൈബ്രന്റ് എന്ന പേരിൽ സാംസ്‌കാരിക സന്ധ്യ നടക്കുമെന്നും എന്‍.എസ്.കെ ഇന്റർനാഷണൽ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹെഡ് ഡെയ്സി ബാസ്റ്റിന്‍ അറിയിച്ചു.