Monday, April 21, 2025 9:34 pm

ടിഫാക്ക് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫ്‌ലയര്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : തിരുവനന്തപുരം നിവാസികളായ ഫുട്‌ബോള്‍ താരങ്ങളുടെയും ഫുട്‌ബോള്‍ പ്രേമികളുടെയും സംഘടനയായ ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈത്ത് (ടിഫാക്ക്) സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫ്‌ലയര്‍ പ്രകാശനം ചെയ്തു. അഹമ്മദി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയന്‍ അധ്യക്ഷത വഹിച്ചു. വോയ്‌സ് കുവൈത്ത്, ട്രാക്ക് ചെയര്‍മാന്‍ പി.ജി. ബിനു ടൂര്‍ണമെന്റ് ഫ്‌ലയര്‍ ജെര്‍സന്‍ ഇന്റര്‍നാഷണല്‍ ജനറല്‍ ട്രെഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി പ്രതിനിധികളായ ജേക്കബ് ലോറന്‍സിനും മോളി ജേക്കബിനും നല്‍കി പ്രകാശനം ചെയ്തു.

തുടര്‍ന്ന് ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈത്തിന്റെ ഒന്നാം വാര്‍ഷികവും ന്യൂ ഇയറും പ്രമാണിച്ച് അഹമ്മദി സ്റ്റേഡിയത്തില്‍ ‘ഇന്‍ഹൗസ് മാച്ച്’ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് ജേക്കബ് ലോറന്‍സ് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വോയ്‌സ് കുവൈത്ത്, ട്രാക്ക് ചെയര്‍മാന്‍ പി.ജി. ബിനു, ജെര്‍സന്‍ ഇന്റര്‍നാഷണല്‍ ജനറല്‍ ട്രെഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി പ്രതിനിധികളായ ജേക്കബ് ലോറന്‍സ്, മോളി ജേക്കബ്, ടിഫാക്ക് വൈസ് പ്രസിഡന്റ് റോബര്‍ട്ട് ബെര്‍ണാര്‍ഡ്, സെക്രട്ടറി കൃഷ്ണ രാജ്, ടീം കോച്ച് ക്ലീറ്റസ് ജൂസ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡന്‍സ്റ്റണ്‍ പോളിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ടീം അസിസ്റ്റന്റ് മാനേജര്‍ ആന്റണി വിന്‍സന്റ്, ജോ.ട്രഷറര്‍ റംസി കെന്നഡി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലിജോ ജോസഫ്, ജോബ് ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ടിഫാക്ക് ജനറല്‍ സെക്രട്ടറി മെര്‍വിന്‍ വര്‍ഗീസ് സ്വാഗതവും ടിഫാക്ക് ട്രഷറര്‍ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്...

മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ

0
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം...

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം നടത്തി

0
പത്തനംതിട്ട : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ്...

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...