പമ്പാവാലി : പമ്പാവാലയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. ഇയാൾ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. തുലാപ്പള്ളി ഓലിക്കര വീട്ടില്‍ ശിവൻ പിള്ളക്ക് നേരെയാണ് കടുവ ചാടിയടുത്തത്. എയ്ഞ്ചൽ വാലിക്ക് സമീപം കേരളപ്പാറയില്‍ രാവിലെ 7.45 നാണ് സംഭവം. പാറയോലി ജോബിയുടെ പറമ്പിലാണ് കടുവയെ കണ്ടത്. തുലാപ്പള്ളിയിലെ പോസ്റ്റ്‌മാന്‍ കൂടിയായ ശിവന്‍പിള്ള സ്ലോട്ടര്‍ എടുത്ത റബ്ബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് കടുവ ശിവന്‍ പിള്ളയുടെ നേരെ ചാടിയത്. ഭയന്നുപോയ ഇദ്ദേഹം ഉറക്കെ അലറി. ഇതോടെ കടുവ തിരിഞ്ഞു പോകുകയായിരുന്നു എന്ന് വിറയ്ക്കുന്ന സ്വരത്തില്‍ ശിവന്‍പിള്ള പറഞ്ഞു. കടുവക്ക് മൂന്ന് അടിയോളം ഉയരവും അഞ്ച് അടിയോളം നീളവും ഉണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.
പെരുനാട് മന്നപ്പുഴ കോളാമല റോഡിലും ഇന്ന് കടുവയിറങ്ങി. കോളാമല ഓതറയില്‍ വീട്ടില്‍ ശശിയാണ് കടുവയുടെ മുന്നില്‍ നിന്നും ഇന്ന് അത്ഭുതകരമായി രക്ഷപെട്ടത്. ലോഡിങ് തൊഴിലാളിയായ ശശി, കൊളാമല – കൂനംകര റോഡിലൂടെ നടന്നുവരവേ കർമ്മേൽ എൻജിനീയറിങ് കോളേജിന് സമീപം മുണ്ടുകോട്ടക്കല്‍ എസ്റ്റേറ്റ് പടിയില്‍ വെച്ചാണ് കടുവയെ കണ്ടത്. ഇതോടെ ഇദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന 170 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]