കോന്നി : തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ചുകൊന്ന സ്ഥലം ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു. ഇടുക്കി സ്വദേശിയായ വിനീഷ് മാത്യുവിനെയാണ് കടുവ ആക്രമിച്ചത്. മേടപ്പാറ പ്ലാന്റേഷനില്‍ ടാപ്പിംഗിനിടെയാണ് ആക്രമണം. ഒപ്പം ജോലിക്കെത്തിയവര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഫോറസ്റ്റ് അധികൃതര്‍ക്കും പോലീസിനും കളക്ടര്‍ നിര്‍ദേശം നല്‍കി. മരിച്ച വിനീഷിന്റെ മൃതശരീരവും കളക്ടര്‍ പരിശോധിച്ചു.
ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ചുകൊന്ന സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
RECENT NEWS
Advertisment