Monday, April 28, 2025 12:54 pm

വീണ്ടും കടുവ ആക്രമണം ; 20 പന്നികളെ കൊന്നു, പിടികൂടാൻ ഉറപ്പിച്ച് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി: വാകേരി മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കൊലപ്പെടുത്തി. ഫാമില്‍ നിന്നു ഏകദേശം അമ്പത് മീറ്റര്‍ മാറി വനാതിര്‍ത്തിയില്‍ കുറ്റിക്കാട്ടിലാണ് പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തിയത്. രണ്ട് പന്നിക്കുഞ്ഞുങ്ങളെ ഫാമിലും ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞ രാത്രിയിലായിരിക്കാം ആക്രമണമുണ്ടായതെന്നാണ് ഫാം ഉടമ കരിക്കുളത്ത് ശ്രീനേഷ് പറയുന്നത്. ആറു വര്‍ഷം മുന്‍പ് ഫാമില്‍ കടുവ ആക്രമണം നടത്തിയിരുന്നെന്നും ആനകളുടെ ആക്രമണം ഇപ്പോഴും നടക്കുന്നുണ്ടെന്നും ശ്രീനേഷ് പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഫാമിന് സമീപത്തെ കാല്‍പ്പാടുകള്‍ പരിശോധിച്ച് ആക്രമണത്തിന് പിന്നില്‍ കടുവ തന്നെയാണെന്ന് ഉറപ്പിച്ചു. കടുവയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രദേശത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ കടുവ എത്തിയിരിക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. പരിശോധനക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ജനങ്ങള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഉടന്‍ കൂട് സ്ഥാപിക്കണമെന്നും പന്നി ഫാം ഉടമ ശ്രീനേഷിനുള്ള നഷ്ടപരിഹാരം ഉടനടി നല്‍കണമെന്നും പ്രദേശവാസികള്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യക്കെതിരെ വിവാദ പ്രസ്തവാനവയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി

0
കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്തവാനവയുമായി പാക് ക്രിക്കറ്റ് ടീം മുന്‍...

സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞ് അപകടം

0
കല്‍പ്പറ്റ : വയനാട് വൈത്തിരിയിൽ ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ്...

നുഴഞ്ഞുകയറാൻ ശ്രമിച്ച 54 അഫ്​ഗാനികളെ വധിച്ച് പാക് സൈന്യം

0
ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച 54 തീവ്രവാദികളെ പാക്...