കൽപ്പറ്റ : വയനാട്ടിൽ ഭീതി പരത്തി കടുവ. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്‍റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്‍റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണഗിരി കടുവയുടെ ഭീതിയിലാണ്. ഇതിനിടെയാണ് തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.