തിരുവനന്തപുരം: കേരളത്തില്‍ 298 നക്‌സല്‍ ബാധിത ബൂത്തുകളുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സല്‍ ബാധിത ബൂത്തുകളുള്ളത്. മറ്റിടങ്ങളില്‍ വൈകിട്ട് ഏഴിന് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറ് വരെ മാത്രമെ വോട്ടെടുപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു.
നക്‌സല്‍ ബാധിത, ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലെ പോളിംഗ് സ്‌റ്റേഷന്‍ വളപ്പിനുള്ളില്‍ കേന്ദ്ര സേനയെയാണ് നിയോഗിക്കുക.
549 ക്രിട്ടിക്കല്‍ ലൊക്കേഷന്‍ ബൂത്തുകളും 433 വള്‍നറബിള്‍ ബൂത്തുകളുമുണ്ട്. 150 കമ്പനി കേന്ദ്ര സേനയെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 30 കമ്പനി സേന കേരളത്തിലെത്തി. ബി. എസ്.എഫിന്‍റെറ 15, ഐ. ടി. ബി. പി, എസ്. എസ്. ബി, സി. ഐ. എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.