Thursday, May 8, 2025 11:54 pm

ബാ​ലു​ശ്ശേ​രിയില്‍ വീ​ട്ടി​ന​ക​ത്ത് പ​തി​ച്ച ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു ; ഞട്ടലില്‍ വീട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ബാ​ലു​ശ്ശേ​രി : വീ​ട്ടി​ന​ക​ത്ത് പ​തി​ച്ച ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​മ്പാ​യി​ക്ക​ടു​ത്ത കു​റ്റി​ക്ക​ണ്ടി ഷി​നോ​ദിന്റെ വീ​ട്ടി​ൽ ഡൈ​നി​ങ്​ ഹാ​ളി​ലെ നി​ല​ത്ത് പ​തി​ച്ച ടൈ​ലു​ക​ളാ​ണ് താ​നെ പൊ​ട്ടി ഉ​യ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ മാ​ല​പ്പ​ട​ക്ക​ത്തിന്റെ ശ​ബ്​​ദ​ത്തോ​ടെ ടൈ​ലു​ക​ൾ മു​ഴു​വ​ൻ പൊ​ട്ടി ഇ​ള​കി ഉ​യ​ർ​ന്നു​വ​രു​ക​യാ​യി​രു​ന്നു. ശ​ബ്​​ദം കേ​ട്ട് പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബാ​ലു​ശ്ശേ​രി പോ​ലീ​സ് വീ​ട് സ​ന്ദ​ർ​ശി​ച്ച് വീ​ട്ടു​കാ​രോ​ട് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റി​ത്താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​എം കു​ട്ടി​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ പ്ര​കാ​ശി​നി എ​ന്നി​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു. ജി​യോ​ള​ജി, ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പ് എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്​​തു. വീടിന്റെ  മ​റ്റൊ​രു കി​ട​പ്പു​മു​റി​യി​ലും ഇ​തേ രീ​തി​യി​ൽ ശ​ബ്​​ദ​ത്തോ​ടെ ടൈ​ലു​ക​ൾ പൊ​ട്ടി ഉ​യ​ർ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് ധാ​രാ​ളം പേ​ർ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്നു​ണ്ട്. ഷ​നോ​ദ്  പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ൽ സ്വ​രു​ക്കൂ​ട്ടി​യ സ​മ്പാ​ദ്യം കൊ​ണ്ടാ​ണ് വീ​ട് പ​ണി​തി​ട്ടു​ള്ള​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...