എടത്വ : ”മരണശേഷം പുഷ്പചക്രങ്ങൾ മൃതദേഹത്തിൽ വെയ്ക്കുന്നതിനെക്കാൾ ഭേദം ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളുടെ കഴിവുകളും നന്മകളും കണ്ടെത്തി ഒരു പുഷ്പം എങ്കിലും നല്കുന്നത് ജീവിതത്തെ മാറ്റി മറിക്കു ”എന്ന് കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ്. ദേശീയ അത്-ലറ്റിക്ക് മീറ്റ്, ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയ എടത്വ തൈപറമ്പില്‍ ടിന്റു ദിലീപിന് എടത്വ വികസന സമിതി സംഘടിപ്പിച്ച ഊഷ്മള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടികളും വകവെയ്ക്കാതെ ദേശീയ അത്ലറ്റിക്ക് മീറ്റ് ജാവലിന്‍’ ത്രോയില്‍ പങ്കെടുത്ത് വെള്ളിമെഡല്‍ നേടിയ വാടക വീട്ടിൽ കഴിയുന്ന ‘ടിൻ്റു ദിലീപിന് വീട് നിർമ്മിക്കുവാൻ സഹായം നല്കുമെന്നും അദ്ദേഹം പറഞ്ഞു. വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. എടത്വ ട്രഷറി നിർമ്മാണം ആരംഭിക്കുവാൻ അടിയന്തിര ഇടപെടൽ എം എൽ എ നടത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ അവതരിപ്പിച്ച പ്രമേയം രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം വൈസ് പ്രസിഡൻ്റുമാരായ ‘അഡ്വ.ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ എന്നിവർ ചേർന്ന് എം എൽ എ യ്ക്ക് സമർപ്പിച്ചു.
ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ ടി.എൻ ഗോപകുമാർ തട്ടങ്ങാട്, സെക്രട്ടറിമാരായ മിനു തോമസ്, അജി കോശി, എ.ജെ. കുഞ്ഞുമോൻ, എക്സിക്യുട്ടിവ് അംഗങ്ങളായ ടോമിച്ചൻ കളങ്ങര, എം.ജെ. ജോർജ്, ജോജി സാമുവേൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പ്രസംഗം, മോണോ ആക്ട്, വഞ്ചിപ്പാട്ട് മത്സരങ്ങളിൽ എ ഗ്രേഡ് ശ്രീരാഗ് സജീവ്, മനോ മാർട്ടിൻ, അനില സുശീല, ജില്ലായുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതം എ ഗ്രേഡ് നേടിയ അനീറ്റ സജി എന്നിവർക്ക് പുരസ്ക്കാരവും സമർപ്പിച്ചു.
തന്നോടൊപ്പം വിജയം നേടിയ എല്ലാവർക്കും ഇതിനോടകം വിവിധ സംസ്ഥാനങ്ങളിൽ ആദരവ് ലഭിച്ചപ്പോൾ ഏറ്റവും ആദ്യം അനുമോദിക്കുവാൻ എടത്വ വികസന സമിതി തയ്യാറായതിനും തലചായ്ക്കുവാൻ സ്വന്തമായി ഒരു കിടപ്പാടം വാഗ്ദാനം നല്കിയ കുട്ടനാട് എം.എൽ.എയോടും ഇടറിയ കണ്ഡത്തോടും നിറകണ്ണുകളോടും ടിൻ്റു ദിലീപ് നന്ദി പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.