ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആര്‍ക്കും ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കില്ല എന്നതാണ് എല്ലാവരും ആദ്യം മനസിലാക്കേണ്ടത്. ഇതിന് പരിശ്രമവും സമയവും ക്ഷമയും ആവശ്യമാണ്. ജീവിതത്തില്‍ വിജയം നേടുക എന്നത് സാമ്പത്തികമായി ഉന്നത നിലവാരത്തില്‍ എത്തുക എന്നത് മാത്രമല്ല എന്ന് മനസിലാക്കണം. ഒപ്പം മറ്റൊരാളേക്കാള്‍ ഒന്നാമതാകുക എന്ന ചിന്തയും നല്ലതല്ല. നിങ്ങളുടെ മാനസികമായ സമാധാനത്തിനും ശക്തിക്കും സന്തുലിതാവസ്ഥയ്ക്കുമാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടത്. ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഇക്കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ 97% ആളുകളേക്കാള്‍ മികച്ചവരായി നിങ്ങള്‍ മാറുമെന്നുറപ്പാണ്.
ഒരു ദിവസം ശരിയായി തുടങ്ങുക എന്നതാണ് ഇതില്‍ ആദ്യത്തേത്. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്ത് ഭക്ഷണം കഴിച്ച് ജോലിക്ക് പോകുക തിരികെ വീട്ടിലെത്തി കുളിച്ച് കിടന്നുറങ്ങുക എന്ന ശീലം ഒട്ടും നല്ലതല്ല. രാവിലെ എഴുന്നേറ്റ് അല്‍പം നടക്കാന്‍ പോകുന്നത് നല്ലതാണ്. നടത്തം എന്‍ഡോര്‍ഫിനന്‍സ് ഹോര്‍മോണുകളുടെ പ്രകാശനത്തിന് കാരണമാകുന്നു. നടക്കുന്ന സമയത്ത് തന്നെ നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന മൂന്ന് കാര്യങ്ങളെ കുറിച്ച് മനസില്‍ ആലോചിച്ച് കൊണ്ടിരിക്കുക. ജോലിയില്‍ നിന്ന് അവധി ലഭിക്കുന്ന ഏത് അവസരവും കൃത്യമായി ഉപയോഗിക്കുക. ഒരു ചെറിയ യാത്ര, വാരാന്ത്യ അവധിക്കാലം എന്നിവയെല്ലാം നിങ്ങളുടെ ബജറ്റ് ലിസ്റ്റില്‍ ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ ആത്മാവിനെ വീണ്ടും ഊര്‍ജ്ജസ്വലമാക്കുകയും വീണ്ടും മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേരണ നല്‍കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തെ ഒരു ക്ഷേത്രം പോലെ പരിഗണിക്കണം. വസ്ത്രങ്ങള്‍, മേക്കപ്പ്, ചര്‍മ്മ സംരക്ഷണം എന്നിവയ്ക്കായി ആയിരക്കണക്കിന് രൂപ ചിലവഴിക്കുക എന്നതല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ നിങ്ങളെ അടയാളപ്പെടുത്തുന്ന തരത്തില്‍ വസ്ത്രങ്ങളും വേഷവിധാനങ്ങളും മനോഹരമാക്കാന്‍ ശ്രമിക്കണം. നമ്മുടെ ജീവിതത്തിന്റെ ചില മേഖലകള്‍ക്ക് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഓരോരുത്തര്‍ക്കും അവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് പരിഹരിക്കേണ്ടതുമുണ്ട്.
എന്നാല്‍ ജോലി തിരക്കിലായിരിക്കുമ്പോള്‍ അവയില്‍ ശ്രദ്ധ കൊടുക്കാന്‍ നാം മറന്ന് പോകുന്നു. പങ്കാളിയുമായോ സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ ഉള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും ചെയ്യാന്‍ നിങ്ങള്‍ ആരോഗ്യവാനായിരിക്കണം. ദിവസം മുഴുവന്‍ തളര്‍ന്നിരിക്കുന്നത് നിങ്ങള്‍ക്ക് ഊര്‍ജ്ജമില്ലായ്മയുടെ ലക്ഷണമാണ്. പൂര്‍ണ്ണ ഉറക്കം ലഭിക്കാത്തത് കൊണ്ടാകാം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് നിങ്ങളുടെ സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ ശ്രമിക്കുക. പകരം ഒരു പുസ്തകം വായിക്കുക. അത് നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ കരുത്ത് ലഭിക്കുന്നതിന് വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുക.