മുടികൊഴിച്ചിലും അകാല നരയുമൊക്കെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും അതുപോലെ ഭക്ഷണക്രമവുമൊക്കെയാണ് ഇതിൻ്റെ പ്രധാന കാരണങ്ങളിൽ ചിലത്. പ്രായമാകുന്നതിന് മുൻപ് മുടി നരച്ച് പോകുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അതുപോലെ മുടി കൊഴിച്ചിലും ഇപ്പോൾ പലരും നേരിടുന്ന പ്രശ്നമാണ്. കെമിക്കൽ ട്രീറ്റ്‍മെൻ്റുകൾ പലപ്പോഴും മുടിയ്ക്ക് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. ഇതിലൂടെ മുടിയുടെ ആരോഗ്യവും ഭംഗിയുമൊക്കെ നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്. മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ഹെയർ പായ്ക്കിതാ. പണ്ട് കാലം മുതലെ മുടി കഴുകാൻ ഏറെ നല്ലതാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവുമൊക്കെ മുടിയ്ക്ക് ഏറെ നല്ലതാണ്. മുടി കഴുകാൻ പ്രകൃതിദത്ത ഷാംപൂവായി പലരും ചെമ്പരത്തി താളി ഉപയോഗിക്കാറുണ്ട്. മുടിയ്ക്ക് നല്ല നിറവും തിളക്കവും അതുപോലെ കറുത്ത നിറം നൽകാനും ചെമ്പരത്തി വളരെ നല്ലതാണ്. മുടികൊഴിച്ചിൽ പൂർണമായും തടയാൻ ഏറെ നല്ലതാണ് ചെമ്പരത്തി.
ചർമ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് ആര്യവേപ്പ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി മൈക്രോബയൽ ഗുണങ്ങൾ മുടിയ്ക്ക് വളരെ നല്ലതാണ്. ഇത് മുടിയിലെ ചൊറിച്ചിലും താരനുമൊക്കെ കളയാൻ ഏറെ നല്ലതാണ്. തലയോട്ടിയെ നന്നായി മോയ്ചറൈസ് ചെയ്യാനും മറ്റ് ബാക്ടീരിയകളെയും മറ്റ് അണുബാധകളെയുമൊക്കെ ഇല്ലാതാക്കാനും ആര്യവേപ്പ് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ മുടിയുടെ അകാല നര ഇല്ലാതാക്കാനും ഏറെ നല്ലതാണ്. മാത്രമല്ല മുടിയ്ക്ക് നല്ല തിളക്കവും ബലവും നൽകാനും ആര്യവേപ്പ് നല്ലതാണ്. ചർമ്മത്തിനും മുടിയ്ക്ക് വളരെ നല്ലതാണ് കറ്റാർവാഴ. വീട്ടിലെ പറമ്പിലും മറ്റും വളരെ സുലഭമായി കണ്ടുവരുന്നതാണ് കറ്റാർവാഴ. ഇതിലെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്.
ശിരോചർമ്മത്തിലെ പ്രകോപനം കുറയ്ക്കാൻ സഹായിക്കുന്നതാണ് കറ്റാർവാഴ. അതുപോലെ എണ്ണമയം നിയന്ത്രിക്കാനും ഇത് ഗുണപ്രദമാണ്. താരൻ മാറ്റാനും മുടി നല്ല തിളക്കമുള്ളതാക്കാനും കറ്റാർവാഴ ഏറെ സഹായിക്കാറുണ്ട്. എല്ലാ ഹെയർ മാസ്കുകളിലും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. ചെമ്പരത്തി ഇലയും ചെമ്പരത്തിയുടെ പൂവും ഒരു പിടി കറിവേപ്പിലയും, ആര്യവേപ്പും, കറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഈ പായ്ക്ക് നന്നായി അരച്ച് എടുത്ത് ഇത് തലമുടിയിൽ തേച്ച് പിടിപ്പിക്കുക. തലമുടിയിലെ വേരിലും മുടിയിലും ഇത് നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം മുടി നന്നായി കഴുകി വ്യത്തിയാക്കാവുന്നതാണ്.