മഴക്കാലമായാല്‍ ഒട്ടുമിക്ക ആളുകള്‍ക്കും പകര്‍ച്ചപ്പനിയും കഫകെട്ടും പിടികൂടാറുണ്ട്. മുതിര്‍ന്നവരില്‍ ഇത്തരം രോഗങ്ങള്‍ വന്നാല്‍ അവര്‍ തന്നെ സ്വയം പരിപാലിക്കുകയും അതുപോലെ വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്ത് അതിനെ വേഗത്തില്‍ മാറ്റിയെടുക്കും. എന്നാല്‍ കുട്ടികള്‍ക്ക് മഴക്കാല രോഗങ്ങള്‍ പിടിപ്പെട്ടാല്‍ അത് മാറാനും അവരുടെ ആരോഗ്യം തിരിച്ചെടുക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. ഇത്തരത്തില്‍ രോഗങ്ങള്‍ പിടിപെടാതിരിക്കണമെങ്കില്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഈ മഴക്കാലത്ത് അമ്മമാര്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
കുട്ടികള്‍ക്ക് മഴക്കാലത്ത് എണ്ണപ്പലഹാരങ്ങളും അതുപോലെ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ നല്‍കുന്നതിന് പകരം നല്ല പോഷക സമൃദ്ധമായ ആഹാരങ്ങള്‍ നല്‍കിയാല്‍ ഇത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രത്യേകിച്ച് സിട്രിക് പഴങ്ങളും നാരുകളും പോഷകങ്ങളും അടങ്ങിയ പഴം പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കിയാല്‍ അത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഇവ കൂടാതെ ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും കുട്ടികള്‍ നല്ല ഹെല്‍ത്തിയായി ഇരിക്കാനും ഇവ സഹായിക്കുന്നു. അതിനാല്‍ അത്യാവശ്യം പഴം പച്ചക്കറികളും നട്‌സുമെല്ലാം നല്‍കാന്‍ ശ്രദ്ധിക്കാം.
മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികള്‍ക്കും നല്ല ജീവിതശൈലി പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. പൊതുവില്‍ കുട്ടികള്‍ക്ക് കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ നല്ല മടിയായിരിക്കും. എന്നാല്‍ ഈ ശീലങ്ങള്‍ മാറ്റി എടുത്ത് കൃത്യ സമയത്ത് തന്നെ ആഹാരം കഴിക്കാന്‍ പഠിപ്പിക്കുക. അതുപോലെ കുട്ടികള്‍ നന്നായി ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. കുട്ടികള്‍ രാത്രിയില്‍ അധിക സമയം ഫോണ്‍ നോക്കി ഇരിക്കുന്നത് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് അവരുടെ ഉറക്കത്തെ ബാധിക്കാം. ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തേയും ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
കുട്ടികളില്‍ വൃത്തി വളര്‍ത്തി എടുക്കേണ്ടത് വളരെ അനിവാര്യമാണ്. പുറത്ത് പോയി വന്നാല്‍ കൈ- കാലുകള്‍ കഴുകാനും അതുപോലെ ആഹാരം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പിട്ട് കഴുകുവാനും പഠിപ്പിക്കാവുന്നതാണ്. അതുപോലെ പുറത്ത് പോയി വന്നാല്‍ വസ്ത്രങ്ങള്‍ മാറ്റി കൈ- കാലുകള്‍ കഴുകിയതിന് ശേഷം മാത്രം ആഹാരം നല്‍കാം. ഇത്തരത്തില്‍ നല്ല വൃത്തിയുള്ള അന്തരീക്ഷം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയാല്‍ പകര്‍ച്ചവ്യാധികള്‍ പകുതിയും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇത് കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
കുട്ടികളെ ചെറിയ രീതിയില്‍ വ്യായാമം ചെയ്യാന്‍ ശീലിപ്പിക്കുന്നതും അതുപോലെ, കളിക്കാന്‍ അനുവദിക്കുന്നതും അവരുടെ ശരീരം അനങ്ങാനും ഇത് ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. അല്ലെങ്കില്‍ അമ്മമാര്‍ക്ക് തന്നെ ചെറിയ രീതിയില്‍ കുട്ടികളെ വ്യായാമം ചെയ്ത് പഠിപ്പിക്കാവുന്നതാണ്. ഇത് കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033