Wednesday, May 14, 2025 10:46 pm

വീട്ടുജോലി ചെയ്ത് മടുത്തു, അമ്മായിഅമ്മയെ സ്ത്രീ പാത്രം കൊണ്ട് അടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി; വീട്ടുജോലികളെല്ലാം ചെയ്ത് നിരാശ ബാധിച്ച സ്ത്രീ അമ്മായിഅമ്മയെ കൊലപ്പെടുത്തി. ദാരുണമായ സംഭവം നടന്നത് ദില്ലിയിൽ. 48 -കാരിയായ സ്ത്രീയാണ് 86 -കാരിയായ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. ഒരു പാത്രമെടുത്ത് അടിച്ചാണ് അമ്മായിഅമ്മയെ സ്ത്രീ കൊലപ്പെടുത്തിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കുറേ കാലമായി പാചകവും മറ്റും വീട്ടുപണികളും തുടർച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു സ്ത്രീ. ആ നിരാശയായിരിക്കണം കൊലയിലേക്ക് നയിച്ചത്. എന്നാലും പെട്ടെന്ന് കൊല ചെയ്യാനായി എന്തെങ്കിലും പ്രകോപനം ഉണ്ടായതായി ഇതുവരെ തെളിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

നെബ് സരായ് സ്വദേശിനിയായ ശർമ്മിഷ്ഠ സോം ആണ് കൊലക്കുറ്റത്തിന് പോലീസിന്റെ പിടിയിലായത്. സ്വദേശിയായ ഒരാൾ വിളിച്ച് പോലീസിനോട് സുഹൃത്തിന്റെ അപാർട്‍മെന്റിൽ അവന്റെ അമ്മ ചോരയൊഴുക്കി കിടക്കുന്നു എന്ന് പറഞ്ഞതിനെ തുടർന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയത്. “പോലീസ് സ്ഥലത്തെത്തിയപ്പോൾ, മുഖത്തും തലയോട്ടിയിലും ഒന്നിലേറെ മുറിവുകളുമായി ഹാൻഷി സോം അടുക്കളയിലെ തറയിൽ കിടക്കുന്നതാണ് കണ്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ മകൻ സുരജിത് സോം, ഭാര്യ ശർമ്മിഷ്ഠ, അവരുടെ 16 വയസ്സുള്ള മകൾ ഇവരെല്ലാം 2014 മുതൽ നെബ് സരായിയിലാണ് താമസം. കൊൽക്കത്ത സ്വദേശിയായ സുരജിത്തിന്റെ അമ്മ 2022 മാർച്ച് വരെ തനിച്ചായിരുന്നു താമസം. എന്നാൽ, അവരെ കുറിച്ച് ആകുലനായിരുന്ന സുരജിത് അവർക്ക് സ്വന്തം ഫ്ലാറ്റിന്റെ എതിർവശത്തായി ഒരു ഫ്ലാറ്റ് വാടകയ്‍ക്ക് എടുത്ത് നൽകി” എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

വയ്യായ്കയുണ്ടായിരുന്ന അമ്മ 2022 -ൽ ബാത്ത്‍റൂമിൽ വീണു. അപ്പോൾ കൂടുതൽ വയ്യാതെയായി, പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കുന്നതും മറ്റും ബുദ്ധിമുട്ടായി. അങ്ങനെയാണ് അമ്മയെ തൊട്ടടുത്ത് താമസിപ്പിച്ചത് എന്ന് സുരജിത് പറഞ്ഞു. അമ്മയുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടി സുരജിത്ത് അവരുടെ ഫ്ലാറ്റിൽ സിസിടിവി ക്യാമറ വച്ചിട്ടുണ്ടായിരുന്നു. എന്നാൽ, അതിൽ മരണം നടന്ന ദിവസം സ്റ്റോറേജ് ഡിവൈസ് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും മരണത്തിൽ അയൽക്കാർക്കോ ബന്ധുക്കൾക്കോ ഒന്നും ആദ്യം സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. വീണ് മരിച്ചതാകാം എന്നാണ് കരുതിയിരുന്നത്. പക്ഷേ, വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ സ്വാഭാവിക മരണമായിരിക്കാൻ സാധ്യത ഇല്ല എന്ന് ഡോക്ടർ പറയുകയായിരുന്നു.

പിന്നാലെ, വിശദമായ അന്വേഷണം നടന്നു. തന്റെ അമ്മയും മുത്തശ്ശിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് ശർമ്മിഷ്ഠയുടെ മകളും പറഞ്ഞു. പിന്നീട്, സുരജിത് സിസിടിവിയുടെ മെമ്മറി കാർഡ് താൻ മാറ്റിവച്ചതാണ് എന്ന് പൊലീസിനോട് സമ്മതിച്ചു. അതിൽ ശർമ്മിഷ്ഠ കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീട്ടിലേക്ക് പോകുന്നതും അവരെ പാത്രം വച്ച് അടിക്കുന്നതും പാത്രം തുണി ഉപയോ​ഗിച്ച് തുടക്കുന്നതും എല്ലാം വ്യക്തമായി കാണാമായിരുന്നു. തെളിവ് കിട്ടിയതോടെ ശർമ്മിഷ്ഠയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...

പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

0
ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഛത്തീസ്‍ഗഢ്...