Sunday, April 13, 2025 6:33 pm

വിശുദ്ധ കുർബാനയെ പരിഹസിച്ച് തിരുവല്ല മാർത്തോമാ കോളേജ് അദ്ധ്യാപകൻ രാഹുൽ നാരായണൻ ; പ്രതിഷേധവുമായി മാര്‍ത്തോമ്മാ യുവജന സഖ്യം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വിശുദ്ധ കുർബാനയെ പരിഹസിച്ചുകൊണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിട്ട തിരുവല്ല മാർത്തോമ്മാ  കോളേജ് അദ്ധ്യാപകൻ രാഹുൽ നാരായണനെതിരെ ശക്തമായ പ്രതിഷേധവുമായി മാര്‍ത്തോമ്മാ യുവജന സഖ്യം. അദ്ധ്യാപകനായ രാഹുൽ നാരായണൻ വിശുദ്ധ കുർബാനയെ അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ എഴുതിയ കുറിപ്പ് തീർത്തും അപലപനീയമാണെന്ന് യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ബിനോയ് ഡാനിയേൽ പറഞ്ഞു. മതം കണക്കിലെടുക്കാതെ അധ്യാപക നിയമനം നടത്തുകയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സ്ഥ‌ാപനമാണ് മാർത്തോമ്മാ സഭയുടെ കീഴിലുള്ള തിരുവല്ല മാർത്തോമ്മാ കോളേജ് എന്നിരിക്കെ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു  അധ്യാപകനിൽ നിന്നും സഭയുടെ ഏറ്റവും പ്രധാന കൂദാശയായ വിശുദ്ധ കുർബാനയെ നിന്ദിക്കുന്ന തരത്തിലുള്ള പ്രസ്‌താവനയുണ്ടായത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്നും യുവജനസഖ്യം ജനറൽ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം.https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കഴക്കൂട്ടത്ത് യുവാവിന് കുത്തേറ്റു

0
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിന് കുത്തേറ്റു. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. വെട്ടുകാടു സ്വദേശിയും...

അമേരിക്ക നടപ്പാക്കിയ പകരച്ചുങ്കം പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി ചൈന

0
ബീജിങ്: അമേരിക്ക നടപ്പാക്കിയ പകരച്ചുങ്കം പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി ചൈനീസ് വാണിജ്യ...

രാപകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് ആശമാർ

0
തിരുവനന്തപുരം: സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. രാപകൽ സമരവും അനിശ്ചിതകാല...

ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുന്നുവെന്ന് എം.എ ബേബി

0
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി....