തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് ഒതുക്കാന്‍ ഭരണകക്ഷി പാര്‍ട്ടിയുടെ സമ്മര്‍ദ്ദം. ട്രാവന്‍കൂര്‍ ടൈറ്റാനിയം തട്ടിപ്പുകേസില്‍ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് അനങ്ങാനാവുന്നില്ല. സംഘത്തില്‍ മികച്ച ഉദ്യോഗസ്ഥരുണ്ടെങ്കിലും അവരുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. കേസൊതുക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ്. പാര്‍ട്ടിയുമായി ശക്തമായ ബന്ധമുള്ളവരെ ഒഴിവാക്കി ജനങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും കണ്ണില്‍ പൊടിയിടാനാണ് രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നത്.
പാര്‍ട്ടിയിലെ വമ്പന്‍മാര്‍ക്ക് ബന്ധമുള്ള തലസ്ഥാനത്തെ കോടികളുടെ തൊഴില്‍ തട്ടിപ്പ് അന്വേഷണം അട്ടിമറിക്കുന്നതിന്‍റെ സൂചനകളാണ് കാണുന്നത്. ചെറുമീനുകളെ പിടിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് ഉന്നതതല നിര്‍ദ്ദേശം. ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ പ്രധാന പ്രതി ലീഗല്‍ എ.ജി.എം ശശികുമാരന്‍ തമ്പി ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്ന മുഴുവന്‍ പ്രതികള്‍ക്കുമായി നഗരത്തിനകത്തും പുറത്തും പ്രത്യേക അന്വേഷണ സംഘം തിരയുന്നുണ്ടെങ്കിലും ഫലമില്ല. ശശികുമാരന്‍ തമ്പിയും തട്ടിപ്പിലെ പ്രധാന പ്രതികളും ഒളിവില്‍ കഴിഞ്ഞിരുന്നതായ ചില സ്ഥലങ്ങളെപ്പറ്റി രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം ഇവിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നഗരത്തിലും പുറത്തും വിവിധ പോലീസ് സ്റ്റേഷനുകളിലായി 14 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി ദിവ്യജ്യോതി ഒഴികെ ആരെയും പിടികൂടാന്‍ കഴിയാത്തത് അന്വേഷണത്തിന് തിരിച്ചടിയാകുന്ന സാഹചര്യമാണ്. പ്രതികളെ കണ്ടെത്താനായി ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പ്രസിദ്ധപ്പെടുത്താനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.
പാല്‍ക്കുളങ്ങര സ്വദേശി ഹരികുമാറില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരുകേസ് കൂടി കന്റോണ്‍മെന്‍റ് പോലീസ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ തൊഴില്‍ തട്ടിപ്പുമായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 13 ആയി. ദിവ്യജ്യോതിയും അനില്‍കുമാറും ഉള്‍പ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിയിലെ കഴിഞ്ഞ നാലു വര്‍ഷത്തെ മുഴുവന്‍ നിയമന വിവരങ്ങളും തേടി പോലീസ്. ജോലി തട്ടിപ്പിലെ സൂത്രധാരനായ ശശികുമാരന്‍ തമ്പി എച്ച്.ആര്‍ മാനേജര്‍ ആയതു മുതലുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2018 മുതല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി ലഭിച്ചവരുടെ വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം ചോദിച്ചത്. സ്ഥിരം, താല്‍ക്കാലികം, കരാര്‍, നിശ്ചിത സമയ കരാര്‍ ഉള്‍പ്പെടെയുള്ള നിയമനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കാന്‍ മാനേജ്‌മെന്റിന് പ്രത്യേക അന്വേഷണസംഘം കത്ത് നല്‍കി. നിലവില്‍ ടൈറ്റാനിയം ലീഗല്‍ എ.ജി.എമ്മായിരുന്ന ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്ഥാപനത്തിലെ ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷം ശശികുമാരന്‍ തമ്പി സുഹൃത്തും സഹപാഠിയുമായ ശ്യാംലാലിന് കൈമാറുകയായിരുന്നു എന്നാണ് വിവരം. ശ്യാംലാലാണ് പ്രേംകുമാര്‍, രാജേഷ്, ദിവ്യ നായര്‍, അനില്‍കുമാര്‍, മനോജ് ഉള്‍പ്പെടെയുള്ളവര്‍ വഴി ഉദ്യോഗാര്‍ഥികളെ വലയിലാക്കിയത്. തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികളെ ചാക്കിലാക്കാന്‍ ശ്യാംലാലിനെ സഹായിച്ച ചിലരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് വിവരം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033