Wednesday, December 18, 2024 6:15 am

മമത ബാനര്‍ജി സര്‍ക്കാറിന്​ വീണ്ടും തിരിച്ചടി ; രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ മറ്റൊരു എം.എല്‍.എ കൂടി രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാറിന്​ വീണ്ടും തിരിച്ചടി. രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ മറ്റൊരു എം.എല്‍.എ കൂടി രാജിവെച്ചു. തൃണമൂല്‍ എം.എല്‍.എ ശില്‍ബദ്ര ദത്തയാണ്​ രാജിവെച്ചത്​. രണ്ടുദിവസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്നും മൂന്നാമത്തെ രാജിയാണിത്.

തെരഞ്ഞെടുപ്പിന്​ കേവലം അഞ്ചുമാസം മാത്രം ബാക്കിനില്‍ക്കെയാണ്​ തൃണമൂലില്‍നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക്​. കഴിഞ്ഞദിവസം സുവേന്ദു അധികാരിയും ജി​തേന്ദ്ര തിവാരിയും രാജിക്കത്ത്​ കൈമാറിയിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്​ ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന്​ ശേഷമാണ്​ തൃണമൂല്‍ കോണ്‍​ഗ്രസിലെ ഈ വിള്ളല്‍. അമിത്​ ഷായുടെ നീക്കങ്ങളിലൂടെ പലരും തൃണമൂല്‍വിട്ട്​ ബി.ജെ.പിയിലെത്തുമെന്നാണ്​ സൂചന. 2016​ ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ  വിജയത്തിന്​ മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു സുവേന്ദു അധികാരി. സു​വേന്ദു അധികാരി പാര്‍ട്ടിയിലേക്ക്​ ചേക്കേറിയാല്‍ വലിയ നേട്ടമാകും ബി.ജെ.പിക്ക്​.

സംസ്​ഥാനത്തിന്റെ  പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സുവേന്ദുവിന്​ വന്‍ പിടിപാടുണ്ട്​. പടിഞ്ഞാറന്‍ ബംഗാളിലെ ഏകദേശം 50ഓളം പ്രാദേശിക നേതാക്കള്‍ തനിക്കൊപ്പമുണ്ടെന്ന്​ സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം മമത ബാനര്‍ജി മന്ത്രിസഭയില്‍നിന്ന്​ സുവേന്ദു രാജിവെച്ചിരുന്നു. അതിന്​ പിന്നാലെയാണ്​ പാര്‍ട്ടിയില്‍നിന്നുള്ള രാജിയും.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസർകോട് സ്വദേശി മദീനയിൽ മരിച്ചു

0
മദീന : ഉംറ തീർത്ഥാടകാനായ കാസർകോട് തളങ്കര സ്വദേശി ഇസ്മായിൽ (65)...

ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ

0
തി​രു​വ​ന​ന്ത​പു​രം : വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ...

ഡിജെ നടത്താൻ അവസരം ലഭിക്കാത്തിലെ വൈരാഗ്യമാണ് ബാറിനുള്ളിലെ ഏറ്റുമുട്ടലിന് കാരണമെന്ന് പോലീസ്

0
തിരുവനന്തപുരം : ഈഞ്ചക്കലിലെ ബാറിൽ ഓം പ്രകാശിൻെറ സുഹൃത്തിന് ഡിജെ നടത്താൻ...

എം.എസ് സൊലൂഷ്യൻസ് സി ഇ.ഒ ഷുഹൈബ് ഉൾപ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും

0
കോഴിക്കോട് : ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം.എസ്...