കടുത്തുരുത്തി : മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനവും തെരഞ്ഞെടുപ്പും ഓഫീസ് ഉത്ഘാടനവും നടന്നു. പെരുവ വ്യാപര ഭവനില്‍ നടന്ന സമ്മേളനവും തെരഞ്ഞെടുപ്പും ചെമ്മനം ബില്‍ഡിംഗില്‍ നടന്ന ഓഫീസ് ഉത്ഘാടനവും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉത്ഘാടനം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സലിന്‍ കൊല്ലംകുഴി അദ്ധ്യക്ഷത വഹിച്ചു. കാപ്പില്‍ തുളസിദാസ്, കടയ്ക്കാമണ്‍ മോഹന്‍ ദാസ്, എം.എ സെയ്ദ്, എന്‍.ഗോപാലകൃഷ്ണന്‍, വികാസ് ചുങ്കം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലം ഭാരവാഹികള്‍ – ബഞ്ചമിന്‍ ചാലപ്പുറം (പ്രസിഡന്റ്), വില്‍സണ്‍ കെ.വി കൊച്ചുപുഞ്ചയില്‍ പൂഴിക്കോല്‍ (വൈസ് പ്രസിഡന്റ്), ബൈജു സി തുരുത്തേല്‍ കടുത്തുരുത്തി (ജനറല്‍ സെക്രട്രറി), ജഗത്പ്രകാശ് മുളക്കുളം (ഓഫീസ് ചാര്‍ജ് ), ജോബിന്‍ പി.ജെ അവര്‍മ്മ (ട്രഷറര്‍), ജെയിംസ് പാറയ്ക്കല്‍ പൂഴിക്കോല്‍ (ജില്ലാ കമ്മറ്റിയിലേക്ക് ) 21 അംഗ കമ്മറ്റിയും തെരഞ്ഞെടുത്തു.