പത്തനംതിട്ട : ആരോഗ്യമുള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി അണിചേരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പോഷകബാല്യം പദ്ധതിയുടെ ഏഴംകുളം പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നല്‍കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷ ആയിരുന്നു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ജയന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എ.താജുദീന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീനാജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബാബുജോണ്‍, രജിത ജെയ്‌സണ്‍, ശാന്തി കെ കുട്ടന്‍, പി.സുരേഷ്, വിനോദ് തുണ്ടത്തില്‍, ബേബി ലീന, എസ്.ഷീജ, പറക്കോട് ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസര്‍ എസ്. റാണി, ഐ സി ഡി സൂപ്പര്‍വൈസര്‍ ആര്‍. രജിത തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു കുട്ടിക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. അങ്കണവാടിയിലെ മൂന്നു വയസ് മുതല്‍ ആറ് വയസ് വരെയുളള നാലു ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.