Wednesday, April 16, 2025 7:54 am

കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ ഉടൻ പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പശ്ചമിഘട്ടത്തിൽ കാണപ്പെടുന്ന പാതാളത്തവള കേരളത്തിന്‍റെ ഔദ്യോഗിക തവളയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. വനം വന്യജീവി ഉപദേശക ബോർഡിന്‍റെ വാർഷികയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വനംവകുപ്പ് ഇതുസംബന്ധിച്ച്‌ നേരത്തേ ശുപാർശ നൽകിയിരുന്നു.

‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് പാതാളത്തവളയുടെ ശാസ്ത്രീയനാമം. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന ഇവയ്ക്ക് മാവേലിത്തവള, പാതാളത്തവള, പന്നിമൂക്കൻ തവള എന്നിങ്ങനെയും പേരുകളുണ്ട്. മിക്കപ്പോഴും ഭൂമിക്കടിയിലാണ് ഇവ കഴിയുന്നത്. വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനായി മാത്രമാണ് ഇവ പുറത്തേക്കുവരുന്നത്. ഐ.യു.സി.എൻ. (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണിവ.

ഇരിഞ്ഞാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസയും ഒപ്പമുണ്ടായിരുന്നു. പരിണാമപരമായി പ്രത്യേകതയുള്ളവയാണ് പാതാളത്തവളകൾ. 80 മുതൽ 120 ദശലക്ഷം വർഷങ്ങൾക്കുമുമ്പേ ഇവ പരിണമിച്ചിട്ടുണ്ടായെന്ന് കണക്കാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്‌​ലിം​ലീ​ഗിന്റെ മ​ഹാ​റാ​ലി ഇന്ന്

0
കോ​ഴി​ക്കോ​ട് ​: വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​റാ​ലി...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

0
ശബരിമല : കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ...

തോറ്റിട്ടും ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ

0
ബെർലിൻ: ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനോട് പരാജയപ്പെട്ടെങ്കിലും ആദ്യപാദത്തിലെ...

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

0
തിരുവനന്തപുരം : വീടിൻ്റെ വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച...