കൊട്ടാരക്കര: നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ പിഡിപി നേതാവ് പിടിയില്‍. പിഡിപി സംസ്ഥാന കമ്മിറ്റി അംഗം കൊട്ടാരക്കര പള്ളിക്കല്‍ ദാറുല്‍ ഫത്തഹില്‍ മുഹമ്മദ് ഷാ(43)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് ജംഗ്ഷനിലെ ഫാസ സ്റ്റോഴ്സ് എന്ന കടയുടെ മറവിലായിരുന്നു വില്പന. പോലീസിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റം വഴി കിട്ടിയ പരാതിയുടെ ഭാഗമായി കൊല്ലം റൂറല്‍ കണ്‍ട്രോള്‍റും വാഹനത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് 130 പാന്‍മസാല ഉത്പന്നങ്ങള്‍ കടയില്‍ നിന്നും പിടിച്ചെടുത്തത്. കുട്ടികള്‍ക്കുള്‍പ്പെടെ ഇവിടെ നിന്നും പാന്‍മസാല വില്‍ക്കാറുണ്ടെന്നാണ് പരാതി. 50, 100, 120 നിരക്കിലാണ് ഒരു കവര്‍ പാന്‍മസാല വിറ്റിരുന്നത്. ഗ്രേഡ് എസ്‌ഐ തുളസീധരന്‍പിള്ള, സിപിഒ മുഹമ്മദ് റാഷിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.