തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി 21 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി ഉയര്‍ന്നു . കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് കാസര്‍ഗോഡ് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് രണ്ടു പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതവുമാണ് കൊറോണ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത് . ഇന്ന് 145 പേര് കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട് .
സംസ്ഥാനത്ത് മൊത്തം 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത് . ഇതില്‍ 643 പേര് ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലുമാണ് കഴിയുന്നത്.