ദോഹ : ഖത്തറിൽ കാറുകളിൽ നിന്നും മറ്റ് വാഹനങ്ങളിൽ നിന്നും ദേശീയ ദിന സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചതായി ട്രാഫിക് കമ്യൂണിക്കേഷൻ ഓഫീസർ ഫസ്റ്റ് ലഫ്. ഫഹദ് മുബാറക് അൽ അബ്ദുല്ല. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രഖ്യാപനം അനുസരിച്ച് സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 21 ആയിരിക്കും.
ഫിഫ ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 നു തന്നെയായിരുന്നു ഖത്തർ ദേശീയ ദിനം. അന്നേ ദിവസം രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കാൻ അധികൃതർ മൂന്ന് ദിവസത്തെ സമയം അനുവദിച്ചിരുന്നു. അതുപോലെ, ദേശീയ ദിനത്തിനു ശേഷം ഇവ നീക്കം ചെയത് വാഹനങ്ങൾ പഴയപോലാക്കാൻ മൂന്ന് ദിവസം അനുവദിക്കുമെന്നും ട്രാഫിക് കമ്മ്യൂണിക്കേഷൻ ഓഫീസർ പറഞ്ഞു.
അതേസമയം, ദോഹയിലെ കോർണിഷ് സ്ട്രീറ്റ് ഇന്നലെ മുതൽ ഭാഗികമായി തുറന്നതായി രാജ്യത്തെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഷെറാട്ടണ്‍ ഇൻ്റെര്‍സെക്ഷനില്‍ നിന്ന് റാസ് അബു അബൗദ് ഇൻ്റെര്‍സെക്ഷന്‍ വരെയുള്ള ഒരു ദിശയിലേക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോര്‍ണിഷ് സ്‍ട്രീറ്റില്‍ റാസ് അബു അബൗദ് ഇൻ്റെര്‍സെക്ഷന്‍ മുതല്‍ ഷെറാട്ടണ്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള ദിശയില്‍ ഡിസംബര്‍ 25 മുതല്‍ പ്രവേശനം അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.