മലയാളിക്ക് പ്രണയവും വിരഹവും ഒക്കെ അതിമനോഹര ഗാനങ്ങളിലൂടെ സമ്മാനിച്ച മാന്ത്രികനാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. എഴുത്തുകാരൻ, സംവിധായകൻ നിർമ്മാതാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും കൈമുദ്ര പതിപ്പിച്ച ആൾ. ഇപ്പോൾ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന
ചിത്തിനി എന്ന വമ്പൻ പ്രൊജക്ടും അതിമനോഹര ഗാനങ്ങളാൽ സമ്പന്നമാണ്. ഈസ്റ്റ് കോസ്റ്റ് വിജയൻ രചന നിർവഹിച്ച ” ആരു നീ ………ആരു നീ ആരാണ് നീ ” എന്ന ഗാനം യു-ട്യൂബിൽ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിൽ പെട്ടതാണ് ചിത്രം. പകൽവെളിച്ചം പോലും കടന്ന് ചെല്ലാൻ ഭയക്കുന്ന ഒരു വനം. മരണം പതിയിരിക്കുന്ന മരങ്ങൾ ആ വനത്തിന് നടുവിലെ പോലീസ് സ്റ്റേഷനിലേക്കാണ് സർക്കിൾ ഇൻസ്പെക്ടർ അലൻ ആൻ്റണി സ്ഥലം മാറി എത്തുന്നത്. ഒപ്പം ഭാര്യ സീതയുമുണ്ട്.
ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിൻ്റെയും ഉദ്വേഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സീറ്റ് എഡ്ജ് ത്രില്ലർ ആണ് ചിത്തിനി. അമിത് ചക്കാലയ്ക്കൽ നായകൻ ആയി എത്തുന്ന ചിത്രത്തിൽ വിനയ് ഫോർട്ടും പ്രധാന വേഷത്തിലുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷഗുപ്ത വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയൻ സന്തോഷ് വർമ -സുരേഷ് എന്നിവർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രരഞ്ജിൻ രാജ്, ഛായാഗ്രഹണം – രതീഷ് റാം, എഡിറ്റർ – ജോൺ കുട്ടി. ചിതത്തിൻ്റെ രണ്ടാമത്തെ ടീസർ ഇന്ന് പുറത്തിറങ്ങും.