Saturday, May 10, 2025 12:40 pm

ഇന്ന് സംസ്ഥാനം ചുട്ട് പൊള്ളും ; താപനില 36 വരെ ഉയരും, സൂര്യാഘാത സാധ്യത, ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ…!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ന് കോട്ടയം,തൃശൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36 വരെയും ഉയരാം. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ സൂര്യാഘാത സാദ്ധ്യതയുണ്ട്.അതേസമയം, ജില്ലയിൽ ചൂട് വർദ്ധിക്കുന്നതും പൊതുപരീക്ഷയും കണക്കിലെടുത്ത് വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എൻ.ദേവിദാസ് മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.സ്കൂൾ അസംബ്ലികൾ പൂർണമായും ഒഴിവാക്കണം.

അതോടൊപ്പം വാട്ടർ ബെൽ സമ്പ്രദായവും നടപ്പാക്കണം. വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതണം. സൺ സ്‌ക്രീൻ ലോഷൻ ഉപയോഗിക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അഭികാമ്യം. ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം.കാർബണേറ്റഡ് സോഫ്ട് ഡ്രിങ്കുകൾ, കാപ്പി, ചായ തുടങ്ങിയവ ഒഴിവാക്കുക. പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക. വിദ്യാർത്ഥികൾ ഉച്ചവെയിലിൽ ഗ്രൗണ്ടിൽ കളിക്കുന്നില്ലെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചു

0
പാലക്കാട്: വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചു. ചന്ദ്രനഗറിൽ ഇന്ന്...

ഏതു തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജരാകുക : ബാങ്കുകളോട് നിർമല സീതാരാമൻ

0
ന്യൂഡൽഹി : പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ...

ഇന്ത്യാ പാക് സംഘർഷം ; സംയമനം പാലിക്കണമെന്ന് ചൈന

0
ദില്ലി : ഇന്ത്യാ പാക് സംഘർഷം രൂഷമാക്കരുതെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ച് സംയമനം...