Wednesday, July 9, 2025 2:51 pm

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയില്‍ ; യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍ത്ഥമായ നേതൃത്വത്തിനുടമയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഇന്ത്യ വികസനപാതയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വികസന പദ്ധതികള്‍ എല്ലാ യുവാക്കളിലും ദരിദ്രരിലും കര്‍ഷകരിലും സ്ത്രീകളിലും എത്തിയിട്ടുണ്ട്. ഈ ക്ഷേമ പദ്ധതികളില്‍ നിന്ന് ദേവറിയയയ്ക്കും ഫലപ്രദമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഉത്തര്‍പ്രദേശില്‍ പഞ്ചസാര കോംപ്ലക്സുകള്‍ വികസിപ്പിച്ച് ആയിരക്കണക്കിന് യുവാക്കള്‍ക്ക് ജോലി നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ലോകത്തിന് തന്നെ ഇന്ത്യ മികച്ച മാതൃകയാണ്. മികച്ച ഭരണത്തിന്റെ മാതൃകയായി യുപി വികസിക്കുകയാണ്. താന്‍ പാര്‍ലമെന്റ് അംഗമായിരുന്നപ്പോഴും സാധാരണക്കാരും തൊഴിലാളികളും ഒരു മടിയും കൂടാതെ തന്നെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

ദേവറിയ, ഖുഷിനഗര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളിലെ പൊതുപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എവിടെ വരെ പോകാനും ഞാന്‍ മടിച്ചിട്ടില്ല. ഇവരെല്ലാം നമ്മുടെ ആളുകളാണ്. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്’, മുഖ്യമന്ത്രി പറഞ്ഞു. ‘ആറ് വര്‍ഷം മുന്‍പ് യുപിയിലെ സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം. അന്ന് സംസ്ഥാനത്തിന് വികസനമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയിലാണ്. 35 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് യുപിയില്‍ ലഭിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് ജോലി നല്‍കും. യുവാക്കളെ സാങ്കേതികവിദ്യയില്‍ നൈപുണ്യരാക്കാനായി സ്‌കില്‍ മാപ്പിംഗ് പദ്ധതി നടപ്പിലാക്കിവരികയാണ്’, യോഗി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി കെ രാധാകൃഷ്ണൻ...

0
ഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുവാൻ...

മോ​ദി ഇ​ന്ന് തെ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ന​മീ​ബി​യ സ​ന്ദ​ർ​ശി​ക്കും ; വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ടും

0
വി​ൻ​ഡ്‌​ഹോ​ക്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് തെ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ന​മീ​ബി​യ സ​ന്ദ​ർ​ശി​ക്കും....

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ തി​രി​ച്ച​ടി​യായി ‘ച​ലോ’ ആപ്പ്

0
പ​ത്ത​നം​തി​ട്ട : ബ​സു​ക​ളു​ടെ ത​ത്സ​മ​യ യാ​ത്രാ​വി​വ​ര​ങ്ങ​ൾ ‘ച​ലോ’ ആ​പ്പി​ൽ ല​ഭ്യ​മാ​യി...

വയനാട് വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

0
കൽപ്പറ്റ: വയനാട് താളൂരിൽ വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. ബസ്സിറങ്ങി...