മറ്റത്തൂര്‍ : കള്ള് ചോദിച്ചിട്ട് കൊടുത്തില്ല. തെങ്ങ് മുറിച്ച് താഴെയിട്ടു ചെത്ത് തൊഴിലാളിക്ക് പരിക്ക്. കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്നതിന് ചെത്തു തൊഴിലാളി ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ച് താഴെയിട്ടു. തെങ്ങ് യന്ത്രവാള്‍ ഉപയോഗിച്ച് മുറിക്കുന്നത് കണ്ട യുവാവ് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവേ വീണ് കാലൊടിഞ്ഞു. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ് തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റത്. കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിനാണ് ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചത്.
വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയന്‍ ഊര്‍ന്നിറങ്ങി ചാടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ മരംവെട്ടുതൊഴിലാളി മങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി (45) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.