ടോക്കിയൊ : ജപ്പാനെ മറികടന്ന് ഒളിമ്പിക്‌സില്‍ ചൈന ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഒളിമ്പിക്സ് ആരംഭിച്ചപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു ചൈനയെ ജപ്പാന്‍ പിന്തള്ളി ഒന്നാമതെത്തുകയായിരുന്നു. എന്നാല്‍ ഇന്നലെ മത്സരങ്ങള്‍ അവസാനിച്ചതോടെ ചൈന വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി.
ചൈനയെ മുന്നിലെത്താന്‍ സഹായിച്ചത് നീന്തല്‍ മത്സരങ്ങളിലെ വിജയം ആണ്. ഇന്നലെ ചിന്‍ നീന്തലില്‍ രണ്ട് സ്വര്‍ണം നേടി. ഇന്നലെ മൂന്ന് സ്വര്‍ണമാണ് ചൈന സ്വന്തമാക്കിയത്. നിലവില്‍ ചൈനക്ക് . 15 സ്വര്‍ണവും 7 വെള്ളിയും 9 വെങ്കലവും അടക്കം 31 മെഡലുകളാണ് ഉള്ളത്.
ജപ്പാനും 15 സ്വര്‍ണമാണ് ഉള്ളത് . 4 വെള്ളിയും 6 വെങ്കലവും കൂട്ടുള്ള അവര്‍ക്ക് 25 മെഡലുകള്‍ ആണ് ആകെയുള്ളത്. നിലവില്‍ അവര്‍ മെഡല്‍ വേട്ടയില്‍ രണ്ടാമതാണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. 14 സ്വര്‍ണവും 14 വെള്ളിയും 10 വെങ്കലവുമായി 38 മെഡലുകളാണ് അവര്‍ക്കുള്ളത്.