തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി നേതാക്കള്‍. കള്ളക്കേസാണ് പോലീസ് എടുത്തതെന്നും കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നും ടിഎന്‍ പ്രതാപന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരും ടിഎന്‍ പ്രതാപനൊപ്പം ഉണ്ടായിരുന്നു. പാലിയേക്കരയിലെ പോലീസ് അതിക്രമത്തിൽ കളക്ടറും എസ് പിയും നിഷ്പക്ഷ അന്വേഷണം ഉറപ്പു നൽകിയിരുന്നുവെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയിട്ടില്ല. ടോൾ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയത്. കേസെടുത്ത പോലീസ് അതിക്രമത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. കേസ് എടുത്തതുകൊണ്ട് സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൊള്ളസംഘത്തെ ഇപ്പോഴും സിപിഎം ന്യായീകരിക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. പാലിയേക്കര കൊള്ളയിലെ ഇഡി അന്വേഷണത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. ജനകീയ പ്രശ്നങ്ങളിൽ കോൺഗ്രസ് ജനങ്ങൾക്കൊപ്പമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ 2016ല്‍ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്തു. അതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. ബിജെപിയും സിപിഎമ്മുമാണ് ഇതിന് ഉത്തരവാദികള്‍. സിപിഎമ്മില്‍ എല്ലാവരും കൊള്ളക്കാരല്ല. എന്നാല്‍ സിപിഎമ്മിലും കൊള്ളക്ക് കൂട്ടുനില്‍ക്കുന്നവരുണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.