ഇലവുംതിട്ട : മലനടയിലെ പ്രസിദ്ധമായ കെട്ടുകാഴ്ച്ച നാളെ നടക്കും. മലനട, നെടിയകാല, കൊട്ടാരം, മുള്ളൻവാതുക്കൽ, വാത്തിപ്പറമ്പ്, ഞാറന്മല, മേലത്തേമുക്ക്, മലനട കിഴക്ക് ഭാഗങ്ങൾ, മുക്കട മുക്ക്, ചന്ദനക്കുന്ന്, മൂലൂർ, അയത്തിൽ എന്നീ പ്രധാന കരകളിലും പരിസരങ്ങളിലും നിന്നും ചെറുതും വലുതുമായ കുതിരകളും തേരുകളും പ്രദർശനത്തിന് വേണ്ടി അന്തിമ മിനുക്കുപണികളും നടത്തിക്കഴിഞ്ഞു. ഇന്ന് പതിവ് പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന്ശീതങ്കൽ തുള്ളൽ, 12.30ന് സമൂഹസദ്യ, വൈകിട്ട് 6ന് നൃത്തസന്ധ്യ, രാത്രി 9ന് കൈകൊട്ടിക്കളി, 9.15ന് ചികിത്സാധന സഹായ വിതരണവും അരി വിതരണവും,
9.30ന് കെ.പി.എ. സിയുടെ നാടകം, 31ന് പ്രഭാത ക്ഷേത്ര പൂജകൾ കഴിഞ്ഞ് രാവിലെ 7.30ന് ചെണ്ടമേളം, 8ന് ഭാഗവതപാരായണം, വൈകിട്ട് 3ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്നും ജീവിത എഴുന്നെള്ളത്തും മലനടയിൽ സ്വീകരണവും, 3.30ന് ഓട്ടൻ തുള്ളലും ശീതങ്കൻ തുള്ളലും തുടർന്ന് പായസസദ്യയും 4ന് പ്രസിദ്ധമായ കെട്ടുകാഴ്ച്ച, തുടർന്ന് ജീവിത തിരിച്ചെഴുന്നെള്ളത്തും ആകാശ ദീപക്കാഴ്ച്ചയും, തുടർന്ന് കെട്ടുകാഴ്ച്ചയിൽ പങ്കെടുത്ത ഇനങ്ങൾക്ക് 2 ലക്ഷം രൂപയുടെ സമ്മാനധാനം, തുടർന്ന് ഗാനമേള.