പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാര മേഖല സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘ഭീമഹർജി’ തയ്യാറാക്കുന്നു. പത്തനംതിട്ട നഗരത്തിന്റെ നാല് ദിക്കുകളിൽ ആരംഭിച്ചിരിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുക, അബാൻ മേൽപ്പാലത്തിന്റെ സർവ്വീസ് റോഡുകൾ ചെറു വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും സഞ്ചാരയോഗ്യമാക്കി തുറന്നു നൽകുക, നഗരത്തിലെ വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതുവരെ വ്യാപാര മേളകൾക്കും മറ്റും നഗരസഭ അനുമതി നൽകാതിരിക്കുക, നഗരത്തിലെ വ്യാപാര മേഖലയിലേക്ക് എത്തുന്നവരെ പാർക്കിംഗിന്റെ പേരിൽ ട്രാഫിക് പോലീസ് ശിക്ഷിക്കാതിരിക്കുക, ജനറൽ ആശുപത്രി മേഖലയിൽ രോഗികൾക്കും പൊതുജനങ്ങൾക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുക, മുതലായ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഭീമഹർജി തയ്യാറാക്കുന്നത്. നാളെ (10/7/2024) ബുധനാഴ്ച രാവിലെ 10.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗഷനിൽ നിന്നും ആരംഭിക്കുന്ന ഒപ്പ് ശേഖരണം ഗാന്ധി സ്ക്വയറിൽ അവസാനിക്കും. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജന പ്രതിനിധികൾ, മതനേതാക്കൾ തുടങ്ങിയവർ ഭീമഹർജിയിൽ ഒപ്പ് രേഖപ്പെടുത്തും.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.