വഡോദര: കരാറുകാരനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രാമമുഖ്യ അറസ്റ്റിൽ. ഞായറാഴ്ചയാണ് സംഭവം. പഞ്ച്മഹൽ ജില്ലയിലെ ഒരു സർപഞ്ചിനെയാണ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പിടികൂടിയത്. സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴിൽ നിരവധി പദ്ധതികൾ കരാറുകാരൻ പൂർത്തിയാക്കിയതായി എസിബി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. കരാറുകാരന് 3.32 ലക്ഷം രൂപയുടെ ബിൽ ആണ് മാറാൻ ഉണ്ടായിരുന്നത്. ഇതിന് ഷഹേര താലൂക്കിലെ വാഗ്ജിപൂർ ഗ്രാമത്തിലെ സർപഞ്ച് സവിത ബാരിയ 25,000 രൂപ ആവശ്യപ്പെട്ടുവെന്ന് എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സവിത കൈക്കൂലി ആവശ്യപ്പെട്ടതോടെ കരാറുകാരൻ എസിബി ഉദ്യോഗസ്ഥരെ സമീപിച്ചു. തുടർന്ന് ഞായറാഴ്ച കെണിയൊരുക്കിയാണ് ഇവരെ കുടുക്കുകയായിരുന്നു. സവിത ബാരിയ പണം സ്വീകരിച്ച് ഉടനെത്തിയ എസിബി ഉദ്യോഗസ്ഥര്‍ കയ്യോടെ തന്നെ ഇവരെ പിടികൂടി. നേരത്തെ, ചെമ്പൂരിലെ തിലക് നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടറെ 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കൈയോടെ പിടികൂടിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.