ഓരോ പുതിയ കാറും ഒരുപാടു പേരുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്. എന്തെങ്കിലും കാരണവശാല്‍ കാറിന്റെ പെയിന്റ് നഷ്ടപ്പെട്ടാല്‍ മങ്ങുക ആ സ്വപ്‌നം കൂടിയാണ്. ഇഷ്ടവാഹനം ഒരു പോറലു പോലുമേല്‍പിക്കാതെ കൊണ്ടുപോവാനാണ് എല്ലാവരും ആഗ്രഹിക്കുക. അതിനു പറ്റിയ വഴികള്‍ കൂടി അറിയാം.
പിപിഎഫ്
പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം അഥവാ പിപിഎഫ് എന്നാല്‍ സുതാര്യമായ ഒരു ഫിലിം ഒട്ടിച്ചുകൊണ്ട് വാഹനത്തിന്റെ പെയിന്റിന് സംരക്ഷണം നല്‍കുന്ന പരിപാടിയാണ്. ചെറിയ പോറലുകളെ പെയിന്റിലേക്കെത്താതെ സംരക്ഷിക്കാനും പി.പി.എഫിന് സാധിക്കും. റോഡിലെ പൊടിയും ചെറിയ കല്ലുകളും തട്ടിയുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ ഇതു വഴി കഴിയാറുണ്ട്.
സെറാമിക് കോട്ടിങ്
പിപിഎഫ്, സെറാമിക് കോട്ടിങ് എന്നിവയോളം ഫലപ്രദമല്ല സെറാമിക് കോട്ടിങ്. എന്നാല്‍ ആദ്യ രണ്ടു മാര്‍ഗങ്ങളെ അപേക്ഷിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ് സെറാമിക് കോട്ടിങ്. എന്നാല്‍ പിപിഎഫിനോളം ചെറിയ കല്ലുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സെറാമിക് കോട്ടിങിന് സാധിക്കാറില്ല. എങ്കിലും കാറിന് മികച്ച തിളക്കം നല്‍കാന്‍ സെറാമിക് കോട്ടിങിന് സാധിക്കും. അതുപോലെ അസിഡിക്കായ ജലം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഈ കോട്ടിങിന് സാധിക്കും.
പെയിന്റ് സിലന്റ്
ടെഫ്‌ലോണ്‍ കോട്ടിങ് പോലുള്ള മികച്ച നിലവാരമുള്ള പെയിന്റ് സീലന്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കാറുകളുടെ ഫാക്ടറി പെയിന്റിന് കാര്യമായ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ ഇത് സഹായിക്കും. ഒരു വര്‍ഷത്തില്‍ കുറവു കാലം മാത്രമാണ് ടെഫ്‌ലോണ്‍ കോട്ടിങ് നിലനില്‍ക്കുക. എന്നാല്‍ ചിലവു കുറവാണെന്ന ഗുണമുണ്ട്.
കാര്‍ കവര്‍
നിര്‍ത്തിയിടുമ്പോള്‍ കാറിന്റെ പെയിന്റ് സംരക്ഷിക്കാന്‍ ഏറ്റവും പറ്റിയ ലളിതമായ മാര്‍ഗമാണ് കാര്‍ കവറുകള്‍. ഒരു സാധാരണ കാര്‍ കവറിന് അപ്രതീക്ഷിതമായ അപകടങ്ങളില്‍ നിന്നും നിങ്ങളുടെ വാഹനത്തിന്റെ പെയിന്റിനെ സംരക്ഷിക്കാനാവും. നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് കാര്‍ നിര്‍ത്തിയിടുകയാണെങ്കില്‍ പൊടിയില്‍ നിന്നും ചൂടില്‍ നിന്നുമെല്ലാം കാറിന്റെ പെയിന്റിനെ സംരക്ഷിക്കാന്‍ കവറിന് സാധിക്കും.
കാർ എന്നും പുതിയത് പോലെ തിളങ്ങണോ ? ഈ വിദ്യകൾ പരീക്ഷിക്കൂ
RECENT NEWS
Advertisment