മുംബൈ : അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ് കൂടുതല്‍ തീവ്രമായി. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. നിലവില്‍ മുംബൈ തീരത്തിന് 160 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
വൈകുന്നേരത്തോടെ പൂര്‍ണമായും കരതൊടുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കരതൊടുമ്പോള്‍ വേഗം മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ ആകാമെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അടച്ചു. ബുധനാഴ്ച വടക്കന്‍ ഗുജറാത്തില്‍ കനത്ത മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.