മക്ക: ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്നവർക്ക് താമസം സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് നടത്തിപ്പുകാർക്ക് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകി. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളും വ്യവസ്ഥകളും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചാണ് ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം. ഏപ്രിൽ 29 മുതൽ ഹജ്ജ് വിസയല്ലാത്ത മറ്റു വിസകളുമായി എത്തുന്നവർക്ക് മക്ക നഗരത്തിലേക്കുള്ള പ്രവേശനമോ താമസമോ അനുവദിക്കില്ലെന്ന് ആഭ്യന്തരം മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹജ്ജിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദിഷ്ട കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്ക് മക്കയിൽ താമസ സൗകര്യങ്ങൾ പൂർണമായും വിലക്കുന്ന ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം വന്നത്. ഹജ്ജ് സീസണിന്റെ തയാറെടുപ്പിനായി മറ്റ് സർക്കാർ ഏജൻസികളുമായുള്ള മന്ത്രാലയത്തിന്റെ സംയോജിത ശ്രമങ്ങളുടെ ഭാഗവും കൂടിയാണിത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.