ദുബൈ : യുഎഇയില്‍ ദുബൈ മരീനയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം. ദുബൈ സിവില്‍ ഡിഫന്‍സ് അതോറിറ്റി അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അല്‍ സയോറ സ്ട്രീറ്റിലെ മരീന ഡയമണ്ട് 2ല്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
രാവിലെ 5.30യ്ക്ക് മുമ്പായി തീ അണച്ചു. 15 നില കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്. കെട്ടിടത്തിലേക്ക് നീളുന്ന സ്ട്രീറ്റില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചു. എല്ലാ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. ഏകദേശം 260 അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ട്. തീപിടിത്തത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.