ചിക്കന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൊതിമൂത്ത് വായില്‍ നിന്നും വെള്ളം വരുന്നവരുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വീട്ടില്‍ ചിക്കന്‍ കറിവെച്ചാല്‍ മണം അടിച്ചിട്ട് കൊതിയടക്കാന്‍ സാധിക്കാറില്ല. ചിലപ്പോള്‍ എന്നും ചിക്കന്‍ വെച്ച് കൊടുത്താല്‍ അത് കഴിക്കുന്നവരും ഉണ്ട്. ചിക്കന്‍ കഴിക്കണം. അതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ നമ്മളുടെ പേശികളുടെ ബലത്തിന് അനിവാര്യമാണ്. എന്നാല്‍ ഇതേ ചിക്കന്‍ അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൂത്രാശയ അണുബാധയ്ക്ക് വരെ ഇത് കാരണമാണ്. ചിക്കന്‍ അമിതമായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ചിക്കന്‍ പതിവായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ സാധ്യത വളരെയധികം കൂടുതലാണ്. ചിലര്‍ ചിക്കന്‍ വാങ്ങി പൊരിച്ചായിരിക്കും കഴിക്കുക. ചിലര്‍ ചിക്കന്‍ വറുത്ത് വരട്ടി കഴിക്കും. അല്ലെങ്കില്‍ സാധാ പോലെ വേവിച്ച് കഴിക്കുന്നവരും ഉണ്ട്. എന്തായാലും ചിക്കന്‍ നിങ്ങള്‍ എങ്ങിനെ കഴിക്കുന്നു എന്നതിനനുസരിച്ചാണ് ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതും. ചിക്കനില്‍കൊഴുപ്പുണ്ട്. അത് കൂടാതെ പൊരിച്ചും വറുത്തും കഴിക്കുമ്പോള്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് കഴിക്കുന്ന ആളുടെ ശരീരത്തില്‍ കൊഴുപ്പ് കൂട്ടുന്നതിന് ഒരു കാരണമാണ്. പ്രത്യേകിച്ച് ഇത് നമ്മളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വന്നാല്‍, അത് ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മാത്രമല്ല, ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. നമ്മളുടെ ശരീരത്തില്‍ നല്ലപോലെ ചൂട് കൂട്ടുന്നതിന് ചിക്കന്റെ അമിതമായിട്ടുള്ള ഉപയോഗം കാരണമാണ്. ബോഡി ഹീറ്റ് കൂടുന്നത് തലവേദന വരുന്നതിന്, നിര്‍ജലീകരണം സംഭവിക്കുന്നതിന്, അതുപോലെ തന്നെ മുടി കൊഴിച്ചില്‍ വരുന്നതിനെല്ലാം തന്നെ കാരണമാണ്. അതുപോലെ മലബന്ധ പ്രശ്‌നങ്ങള്‍ വരാനും അമിതമായി ബോഡിഹീറ്റ് വര്‍ദ്ധിക്കുന്നത് ഒരു കാരണമാണ്. അതിനാല്‍ ചിക്കന്‍ സ്ഥിരമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.
നമ്മളുടെയെല്ലാം ശരീരത്തില്‍ ഉള്ള ഒരു ബാക്ടീരിയ ആണ് ഈ കോളി. എന്നാല്‍, ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് കാരണമാണ്. ഇത് UTI പോലെയുള്ള അസുഖങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. അമേരിക്കന്‍ സോസൈറ്റി ഫോര്‍ മൈക്രോബയോളജി ജേണല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം മാംസ വിഭവങ്ങളില്‍ 80 ശതമാനം ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ട്. ഇത് നമ്മള്‍ കഴിക്കുമ്പോള്‍ നമ്മളുടെ ശരീരത്തില്‍ ഇതിന്റെ ളവ് വര്‍ദ്ധിക്കുന്നു. ഇത് മൂത്രാശയ അണുബാധയക്ക് കാരണമാണ്. അതിനാല്‍ ചിക്കന്‍ കഴിക്രുമ്പോള്‍ നാടന്‍ കോഴി കഴിക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. അല്ലെങ്കില്‍ ആന്റിബയോട്ടിക്‌സ് നല്‍കാത്ത കോഴികളെ കഴിക്കാന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ജിമ്മില്‍ പോയി മസില്‍ ബില്‍ഡിംഗ് നടത്തുന്നവര്‍ അല്ലെങ്കില്‍ കായികപരമായി ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ചിക്കന്‍ പതിവായി കഴിച്ചെന്ന് വരാം. എന്നാല്‍ ഇത്തരത്തില്‍ പതിവായി ചിക്കന്‍ കഴിക്കുമ്പോള്‍ ഇവയില്‍ അമിതമായി കൊഴുപ്പുള്ള എണ്ണ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അതുപോലെ വെറുതേ ഉപ്പും മഞ്ഞള്‍പ്പൊടിയും കുരുമുളകും ചേര്‍ത്ത് കഴിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് നല്ലതാണ്. അല്ലെങ്കില്‍ നല്ല സാലഡ് തയ്യാറാക്കി അതിന്റെ കൂടെ നിങ്ങള്‍ക്ക് ചിക്കന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
ചിക്കന്‍ കഴിച്ചിട്ടുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ നന്നായി കഴിക്കാവുന്നതാണ്. അതുപോലെ തന്നെ നന്നായി വെള്ളം കുടിക്കാനും മറക്കരുത്. എന്നാല്‍ മാത്രമാണ് ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ സാധിക്കുക. ചിലര്‍ക്ക് ചിക്കന്‍ കഴിച്ചാല്‍ മലബന്ധ പ്രശ്‌നങ്ങള്‍ വരുന്നത് കാണാം. ഇത് കുറയ്ക്കാന്‍ നന്നായി വെള്ളം കുടിക്കുന്നതും പച്ചക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. അതുപോലെ സ്ഥിരമായി ചിക്കന്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇടയ്ക്ക് മാത്രം കഴിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033