ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയോട് ഇന്ത്യക്കാര്‍ക്കുള്ള വിശ്വാസം വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 10 ലക്ഷം രൂപ പ്രൈസ് റേഞ്ചില്‍ ഫാമിലി കാര്‍ അന്വേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് ടൊയോട്ട വെച്ചുനീട്ടിയ ഓണ സമ്മാനമായിരുന്നു റൂമിയോണ്‍ എംപിവി. മാരുതി സുസുക്കി എര്‍ട്ടിഗയെ അടിസ്ഥാനമാക്കി ടൊയോട്ട റൂമിയോണ്‍ എംപിവി ആകെ മൂന്ന് വേരിയന്റുകളിലും അഞ്ച് കളര്‍ ഓപ്ഷനുകളിലുമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
10.29 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റീബാഡ്ജ്ഡ് കസിനായ മാരുതി എര്‍ട്ടിഗ എംപിവിക്ക് സമാനമായി പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ മാത്രമാണ് ഈ കാര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ വില നിലവാരത്തില്‍ ലഭ്യമാകുന്ന മൂന്നുവരി കാറുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. ടൊയോട്ട റൂമിയോണിന്റെ അതേ വിലയില്‍ നിങ്ങള്‍ക്ക് വാങ്ങാവുന്ന മറ്റ് ചില മോഡലുകള്‍ പരിചയപ്പെടുത്താം.
ആദ്യം നമുക്ക് ടൊയോട്ട റൂമിയോണിനെ പരിചയപ്പെട്ട ശേഷം വിഷയത്തിലേക്ക് കടക്കാം. എര്‍ട്ടിഗക്ക് സമാനമായി 1.5 ലിറ്റര്‍ 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് റൂമിേയാണിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 102 bhp പവറും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്റെ പവര്‍ ഔട്ട്പുട്ട് 87 bhp, 121 Nm ആയി കുറയുന്നു. ഇന്ന് ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന മൈലേജും ഇന്ധനത്തിന്റെ വിലക്കുറവുമാണ് അതിന് കാരണം. പുതിയ റൂമിയോണിന്റെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ആണ് സ്റ്റാന്‍ഡേര്‍ഡായി വരുന്നത്.
പെട്രോള്‍ വേരിയന്റുകള്‍ക്ക് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനലായി ലഭിക്കുന്നു. S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് റൂമിയോണ്‍ വില്‍ക്കുന്നത്. S വേരിയന്റ് പെട്രോള്‍ അല്ലെങ്കില്‍ സിഎന്‍ജി ഓപ്ഷനില്‍ വാങ്ങാം. മിഡ്‌സ്‌പെക്ക് വേരിയന്റായ ‘G’ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂവെന്ന് മാത്രമല്ല ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കില്ല. ടോപ്‌സ്‌പെക്ക് വേരിയന്റായ V മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭിക്കുമെങ്കിലും ഇതില്‍ സിഎന്‍ജി കിറ്റ് കിട്ടത്തില്ല.
ടൊയോട്ട റൂമിയോണിന്റെ എന്‍ട്രി ലെവല്‍ S മാനുവല്‍ വേരിയന്റിന് 10.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതേ സിഎന്‍ജി കിറ്റോടുകൂടി ഈ വേരിയന്റിന് 11.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സമാനമായ വിലയില്‍ മാരുതി എര്‍ട്ടിഗ, കിയ കാരെന്‍സ് (പ്രീമിയം പെട്രോള്‍ MT), മഹീന്ദ്ര ബൊലേറോ എന്നിവയുള്‍പ്പെടെയുള്ള എംപിവികള്‍ പെട്രോള്‍ മാനുവല്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ മാരുതി എര്‍ട്ടിഗ മാത്രമാണ് നിലവില്‍ സിഎന്‍ജി ഓപ്ഷനിലും ലഭ്യമാകുന്നത്. റൂമിയോണ്‍ S വേരിയന്റ, പെട്രോള്‍ ഓട്ടോമാറ്റിക് ഓപ്ഷനിലും വാങ്ങാം. 11.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മാരുതി എര്‍ട്ടിഗ ZXI (O) സിഎന്‍ജി, കിയ കാരെന്‍സ് പ്രീമിയം പെട്രോള്‍ iMT എന്നിവ ഈ പ്രൈസ്‌റേഞ്ചില്‍ വാങ്ങാം. 11.45 ലക്ഷം രൂപയാണ് റൂമിയോണ്‍ G വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.
റൂമിയോണിന്റെ ഈ മിഡ് സ്‌പെക് വേരിയന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കിയ കാരെന്‍സിന്റെ പ്രസ്റ്റീജ് പെട്രോള്‍ MT, മാരുതി XL6 സീറ്റ, മഹീന്ദ്ര ബൊലേറോ നിയോ N10 എന്നിവയെ കുറിച്ചും ഒന്ന് അന്വേഷിക്കാവുന്നതാണ്. റൂമിയോണിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റായ V-യുടെ മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പിന് 12.12 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 13.68 ലക്ഷം രൂപയുമാണ് വില. മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിന്റെ വിലയില്‍ കിയ കാരെന്‍സിന്റെ പ്രീമിയം iMT വേരിയന്‍േറാ മഹീന്ദ്ര ബൊലേറോ നിയോ N10 (ഓപ്ഷണല്‍) വേരിയന്‍േറാ നിങ്ങള്‍ക്ക് സ്വന്തമാക്കാം. 13.68 ലക്ഷം രൂപ വിലയുള്ള റൂമിയോണ്‍ V ഓട്ടോമാറ്റിക് വേരിയന്റിന് എതിരാളിയായി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഒരു എംപിവി വില്‍പ്പനക്കെത്തുന്നില്ല. പകരം കിയ കാരെന്‍സിന്റെ പ്രസ്റ്റീജ് ഡീസല്‍ iMT നോക്കാവുന്നതാണ്.
പുതിയ ടൊയോട്ട റുമിയോണ്‍ വേണ്ട വേറെ ഏതെങ്കിലും എംപിവി മതിയെന്ന ചിന്താഗതിക്കാര്‍ക്ക് പറ്റിയ ചോയ്‌സ് യഥാര്‍ത്ഥത്തില്‍ എര്‍ട്ടിഗ തന്നെയാണ്. എര്‍ട്ടിഗ തന്നെയല്ലേ റൂമിയോണ്‍ എന്ന് ചിന്തിക്കുന്നവര്‍ക്ക് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ കിയയുടെ സ്വന്തം കാരെന്‍സ് ഉണ്ട്. റൂമിയോണിലും എര്‍ട്ടിഗയിലും കാണാത്ത ഡീസല്‍ എഞ്ചിന്റെ സാന്നിധ്യം കാരെന്‍സിനെ വേറിട്ട് നിര്‍ത്തുന്നു. മുകളില്‍ പറഞ്ഞ പോലെ ഈ രണ്ടും വേണ്ടാത്തവര്‍ക്ക് മഹീന്ദ്ര ബൊലേറോ നിയോയുടെ ചില വേരിയന്റുകളും സ്വന്തമാക്കാവുന്നതാണ്. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ റൂമിയോണിന്റെ വിതരണം സെപ്റ്റംബറിന്റെ തുടക്കത്തില്‍ തന്നെയുണ്ടാകും. മുംബൈയില്‍ റൂമിയോണിന് ഇപ്പോള്‍ തന്നെ വമ്പന്‍ കാത്തിരിപ്പ് കാലയളവാണെന്നാണ് പറയപ്പെടുന്നത്. 7 സീറ്റര്‍ കാര്‍ കൈയ്യില്‍ കിട്ടാന്‍ 6 മാസത്തേളം കാത്തിരിക്കണമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033