Sunday, April 13, 2025 2:19 am

ടൊയോട്ടയ്ക്കും ഉണ്ടായിരുന്നു ഒരു ‘കൊറോണ’ കാലം

For full experience, Download our mobile application:
Get it on Google Play

മുംബെെ : കൊറോണ… ഇന്ന് ലോകം മുഴുവൻ പേടിയോടെ കേൾക്കുന്ന വാക്കാണിത്. ഏകദേശം 17 ലക്ഷത്തിലധികം പേർ ലോകം മുഴുവൻ ഇന്ന് ഈ മഹാമാരിയുടെ പിടിയിലാണ്. ഒരു ലക്ഷത്തിന് മുകളിൽ ജനങ്ങൾ മരണപ്പെട്ടു. അതേസമയം 4 ലക്ഷത്തിനടുത്ത് ആളുകള്‍ ഈ രോഗത്തിന്റെ കരങ്ങളിൽ നിന്ന് മുക്തി നേടി എന്നുള്ളത് പ്രതീക്ഷയും തരുന്നു. കാര്യം ഇന്ന് കൊറോണ ഒരു വെറുക്കപ്പെട്ട വാക്കാണെങ്കിലും ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയെ സംബന്ധിച്ച് കൊറോണ ഒരു സുഖമുള്ള ഓർമയാണ്. 1957 മുതൽ 2001 വരെ 10 തലമുറകളിലായി ടൊയോട്ട വിറ്റിരുന്ന ഒരു കാറിന്റെ പേരാണ് കൊറോണ. ഇന്ത്യയിൽ വില്പനയിലുള്ള കൊറോള കാറിന്റെ ആദ്യകാല മോഡലിന്റെ സഹോദരൻ ആയിരുന്നു ടൊയോട്ട കൊറോണ. ജപ്പാന് പുറത്ത് ഏഷ്യയിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം ടോയോട്ടയ്ക്ക് ഒരു ബ്രേക്ക്ത്രൂ തന്ന മോഡൽ ആണ് കൊറോണ. കിരീടം എന്ന അർത്ഥമുള്ള ഇംഗ്ലീഷ് വാക്കായ ക്രൗണിന്റെ ലാറ്റിൻ വാക്കായ കോറോണയാണ് ടൊയോട്ട കൊറോണ എന്ന പേരിനു പിന്നിൽ.

1957-ൽ ജാപ്പനീസ് ലാളിത്യം വിളിച്ചോതുന്ന വിധം ലളിതമായിരുന്നു ഒന്നാം തലമുള്ള ടൊയോട്ട കൊറോണ. അക്കാലത്തെ ടോയോട്ടയുടെ ഹിറ്റ് കാറുകളായിരുന്ന മാസ്റ്റർ, ക്രൗൺ മോഡലുകളിൽ നിന്ന് വാഹനഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ടൊയോട്ട കൊറോണ നിർമിച്ചിരുന്നത്. 1957 മുതൽ 1960 വരെയായിരുന്നു ആദ്യ ജനറേഷൻ മോഡലിന്റെ കാലാവധി. 997 സിസി നാല് സിലണ്ടർ എൻജിനും റിയർ വീൽ ഡ്രൈവുമുണ്ടായിരുന്ന ആദ്യ തലമുറ കോറോണയെ കാണാൻ നമ്മുടെ സ്വന്തം അംബാസഡറിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു. 24 ബിഎച്ച്പി ആയിരുന്നു ഔട്ട്പുട്ട്. പിന്നീട് 33 ബിഎച്ച്പിയാക്കി എൻജിൻ ഔട്പുട്ട് ഉയർത്തി. പരമാവധി വേഗം മണിക്കൂറിൽ 105 കിലോമീറ്റർ ആയിരുന്നു. 1960 മുതൽ 1964 വരെയായിരുന്നു ടിയാറ എന്നുകൂടി പേരുണ്ടായിരുന്ന രണ്ടാം തലമുറ മോഡലിന്റെ കാലഘട്ടം. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ടോയോട്ടയ്ക്ക് പ്രാധിനിത്യം ഉണ്ടാക്കി കൊടുത്തതിൽ ഈ മോഡലിന്റെ പങ്ക് വലുതാണ്.

മൂന്നാം തലമുറ മോഡൽ ആയപ്പോഴേക്കും കോറോണയുടെ ഡിസൈനിൽ കാര്യമായ മാറ്റം വന്നു. സെഡാൻ, 2-ഡോർ ഹാർഡ്ടോപ്, 3-ഡോർ വാൻ, 5-ഡോർ സ്റ്റേഷൻ വാഗൺ, 2 കൂപെ യൂട്ടിലിറ്റി വേരിയന്റുകൾ, 5-ഡോർ ഹാച്ച്ബാക്ക് എന്നിങ്ങനെ ധാരാളം ബോഡി സ്റ്റൈൽ മൂന്നാം തലമുറ കൊറോണ എത്തി. ഇത് ടാക്‌സി സെഗ്‌മെന്റിൽ കോറോണയ്ക്ക് ആവശ്യക്കാരെ ഏറെയുണ്ടാക്കി. അതേസമയം സ്വകാര്യ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് മാർക്ക് II-നെ ടൊയോട്ട അവതരിപ്പിച്ചത്. കൂടുതൽ സ്ഥലസൗകര്യം, ഫീച്ചറുകളും നിറഞ്ഞ ഈ മോഡൽ പെട്ടന്ന് ക്ലിക്ക് ആയി. കൊറോണ മാർക്ക് II 1968 മുതൽ കോറോണയ്ക്കൊപ്പം മറ്റൊരു മോഡലായി വില്പന ആരംഭിച്ചതോടെ ആഗോള വിപണികളിൽ ടൊയോട്ടയുടെ പ്രധാന മോഡലായി മാറി കൊറോണ ശ്രേണി.

1970 മുതൽ 1998 പിന്നീടുള്ള 4 മുതൽ 9 ജനറേഷൻ കൊറോണ മോഡലുകൾ ലോകവിപണി അടക്കി വാണു. ഈ കാലഘത്തിൽ പല ആഗോള വിപണിയിലേക്കും ടോയോട്ടയുടെ എൻട്രി മോഡൽ ആയിരുന്നു കൊറോണ. പുത്തൻ മോഡലുകളുടെയും ടൊയോട്ടയുടെ തന്നെ കൊറോളയുടെയും വളർച്ച ഒൻപതാം തലമുറ എത്തിയപ്പോഴേക്കും കോറോണയുടെ ഓട്ടം കുറച്ചു. 1996 മുതൽ 2001 വരെ വിപണിയിലുണ്ടായിരുന്ന 10-ാം തലമുറ മോഡൽ ജപ്പാനിൽ മാത്രമായിരുന്നു വില്പനയിലുണ്ടായിരുന്നത്. കൊറോണ പ്രെമിയോ എന്ന പേരിൽ ആയിരുന്നു 10-ാം തലമുറയുടെ വരവ്. 2001-ൽ യാത്രപറയുമ്പോൾ അക്കാലം വരെ ടൊയോട്ട ഏറ്റവും അധികം വിറ്റഴിച്ച മോഡലുകളിൽ ഒന്നായിരുന്നു കൊറോണ. കൊറോണ ബാക്കി ലോകത്തിന് പേടി സ്വപ്നം ആവുമ്പോൾ ടോയോട്ടയ്ക്ക് സുഖമുള്ള ഒരു നൊസ്റ്റാൾജിയ മാത്രം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി

0
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന്...

സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ...

എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം

0
കൊച്ചി: എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം....

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാൽ

0
കൊച്ചി : വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി...