എറണാകുളം : ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ ശിക്ഷാവിധിയിന്മേലുള്ള അപ്പീലുകളില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. പ്രതികളെ വെറുതെ വിട്ടതിനെതിരെ കെകെ രമ എംഎല്‍എയും പ്രൊസിക്യൂഷനും നല്‍കിയ അപ്പീലുകളിലാണ് വാദം കേൾക്കുക. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിയവരുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് കെകെ രമയുടെ പ്രധാന ആവശ്യം. കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെകെ രമയുടെ ആവശ്യത്തെ അനുകൂലിച്ചുള്ളതാണ് പ്രൊസിക്യൂഷന്റെ അപ്പീൽ. കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് കേട്ടിരുന്നു. പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന്‍ ഉയര്‍ത്തിയ പല ആക്ഷേപങ്ങളും വിചാരണ കോടതി നിരാകരിച്ചതാണെന്നായിരുന്നു പ്രതികളുടെ വാദം.
എഫ്ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്ന് പലരേയും കേസിൽ പ്രതി ചേർത്തിതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഒന്നാം പ്രതി കണ്ണൂർ സ്വദേശി എംസി അനൂപിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. വിചാരണയ്ക്ക് ശേഷം 2014ൽ കോഴിക്കോട് സെഷൻസ് കോടതി പ്രതികളായ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെസി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നിവർക്ക് ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്ന് വർഷത്തെ തടവും ശിക്ഷ വിധിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഐഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചു. അഡ്വക്കേറ്റ് പി കുമാരൻകുട്ടിയെ സർക്കാർ ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033