Saturday, July 5, 2025 6:05 am

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ സുപ്രധാന തെളിവുകള്‍ ടി.പി. നന്ദകുമാര്‍ ഇഡി ക്ക് നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ സുപ്രധാന തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ ഹാജരാക്കി ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അനധികൃത സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇഡി സംഘത്തിന് മുമ്പാകെ നല്‍കിയിട്ടുള്ളതെന്ന്  നന്ദകുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇതോടൊപ്പം മന്ത്രി ഡോ.തോമസ് ഐസക്, സിപിഎം പിബി അംഗം എം.എ. ബേബി എന്നിവരുടെ സാമ്പത്തിക തട്ടിപ്പുകളുടെ രേഖകളും ഇ ഡിക്ക് നല്‍കിയിട്ടുണ്ട്. എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നന്ദകുമാറിനെ ഇഡി വിളിച്ചു വരുത്തുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരെ 2006 ലായിരുന്നു നന്ദകുമാര്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയത്. ആയിരം കോടി രൂപയുടെ അനധികൃത വിദേശനിക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇത് മൂന്നാം തവണയാണ് ഇഡി നന്ദ കുമാറിനെ വിളിപ്പിക്കുന്നത്. രണ്ട് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ ലാവ്‌ലിന്‍, സ്വരലയ സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി നന്ദകുമാര്‍ എത്തിയിരുന്നു. അതേസമയം ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ പണം നല്‍കിയതിന്റെ വിവരങ്ങളും കൈവശമുണ്ടെന്ന് നന്ദകുമാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ രൂപീകരിച്ച സ്വരലയയുടെ പേരില്‍ കോടികള്‍ പിരിച്ചതിന്റെയും കള്ളപ്പണം വെളുപ്പിച്ചതിന്റെയും തെളിവുകളും, രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി മന്ത്രി തോമസ് ഐസക് 18 കോടി രൂപ ശാസ്ത്ര സാഹിത്യ പരിഷത്തിന് ലഭ്യമാക്കിയതിന്റെയും വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഇഡി മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പരാതിയില്‍ അന്വേഷണം നടത്തുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...