ന്യൂഡൽഹി : ചെങ്കോട്ടയിൽ കർഷകരെ ഒഴിപ്പിക്കാൻ ലാത്തിച്ചാർജ്ജും കണ്ണീർവാതകവുമായി പോലീസ്. ചെങ്കോട്ടയ്‌ക്ക് മുകളിൽ കർഷകർ കെട്ടിയ കൊടി അഴിക്കാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. ഏത് വിധേനയും ഇവിടെനിന്ന് കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്.
പ്രതിഷേധം നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചു.
സിംഘി, തിക്രി, ഗാസിയപൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാൻ അനുമതി നൽകിയതെങ്കിലും അതിർത്തിയിൽ നിന്നും ഇപ്പോഴും നൂറുകണക്കിന് ട്രാക്‌ടറുകൾ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിൽ സംഘർഷം ഇനിയും നീളാനാണ് സാധ്യത.