തിരുവല്ല : നഗരത്തിൽ അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളും നോ പാർക്കിംഗ് ബോർഡുകളും നീക്കം ചെയ്യണമെന്നും അനധികൃത വഴിവാണിഭക്കാരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ വ്യാപാര സംഘടന പ്രതിഷേധ ധർണ സംഘടിപ്പിക്കും. തിരുവല്ലയിലെ വിവിധ വ്യാപാര സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ പത്തിന് പ്രതിഷേധ റാലിയും നഗരസഭാ കാര്യാലയത്തിന് മുൻപിൽ കൂട്ട ധർണയും നടത്തും. നഗരസഭയ്ക്കും ജന പ്രതിനിധികൾക്കും പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ. വ്യാപാരി, വ്യവസായി, സാമൂഹ്യ, രാഷ്ട്രീയ നേതാക്കൾ ധർണയിൽ പ്രസംഗിക്കും. വ്യാപാരികൾ നേരിടേണ്ടിവരുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാത്ത പക്ഷം ശക്തമായ സമരമാർഗ്ഗം സ്വീകരിക്കുമെന്ന് ഭാരവാഹികൾ പ്രതികരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.