റാന്നി : തിരുവാഭരണ ഘോഷയാത്രയെ വരവേൽക്കാനായി പരമ്പരാഗത വീഥികൾ ഒരുങ്ങുന്നു. ചെറുകോൽ, റാന്നി, വടശേരിക്കര, പെരുനാട് എന്നീ പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഒരുക്കം നടക്കുന്നത്. 12ന് പന്തളത്ത് നിന്ന് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് 7 മണിയോടെയാണ് റാന്നി താലൂക്കിൽ ചെറുകോൽ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ എത്തുന്നത്. തുടർന്ന് കുരുടാമണ്ണിൽപടി വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും. 13ന് പുലർച്ചെ അവിടെ നിന്ന് പുറപ്പെട്ട് മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂച്ചാൽ വഴി പാലം കടന്ന് കീക്കൊഴൂർ കരയിലെത്തും.
പേരൂച്ചാൽ പാലം മുതൽ ആയിക്കൽ വരെ കയ്യേറ്റം ഒഴിപ്പിച്ചെടുത്ത പാതയിലൂടെയാണ് യാത്ര. പമ്പാനദിയുടെ തീരത്തു കൂടിയാണ് ആയിക്കൽ തിരുവാഭരണ പാറയിലെത്തുന്നത്. ആറ്റുതീരപാത കാട് തെളിച്ച് വൃത്തിയാക്കിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കന്നതിനും ക്രമീകരണമായി. പാതയിൽ ആയിക്കൽ തോടിന് കുറുകെ കലുങ്കും കോൺക്രീറ്റ് സംരക്ഷണഭിത്തിയും നിർമിച്ചു.
റാന്നി ബ്ലോക്ക് ഓഫിസ് പടിയിലെത്തുന്ന ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ കുത്തുകല്ലുങ്കൽപടിയിലെത്തും. ബ്ലോക്ക് ഓഫിസ്പടി–കുത്തുകല്ലുങ്കൽപടി വരെയുള്ള പാത അടുത്തിടെ പൂർണമായി കോൺക്രീറ്റ് ചെയ്തു. ഘോഷയാത്ര എത്തും മുൻപ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കും. കുത്തുകല്ലുങ്കൽപടി–മന്ദിരം വരെയുള്ള പാത പൂർണമായി ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തി. ഇടക്കുളം–പള്ളിക്കമുരുപ്പ് വരെയുള്ള പാതയും വീതി കൂട്ടി നവീകരിച്ചു.
പള്ളിക്കമുരുപ്പ്–പേങ്ങാട്ടുകടവ് പാതയുടെ ഒരു വശത്ത് സംരക്ഷണഭിത്തി പണിത് വീതി കൂട്ടി കോൺക്രീറ്റ് ചെയ്തു. വടശേരിക്കര ചന്തക്കടവ് റോഡും നവീകരിച്ചു. പിന്നീട് പ്രധാന ശബരിമല പാതകൾ വിട്ട് തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്നത് കൂനംകര മുതൽ ളാഹ വനം സത്രം വരെയാണ്. സ്വകാര്യ റബർ എസ്റ്റേറ്റിലൂടെയുള്ള പരമ്പരാഗത പാതയിലൂടെയാണ് ഘോഷയാത്ര ളാഹ സത്രത്തിലെത്തുന്നത്. പെരുനാട് പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് പാതയിൽ പുനരുദ്ധാരണം നടത്തുന്നത്. 12ന് മുൻപ് പൂർത്തിയാകത്തക്ക വിധത്തിൽ പഞ്ചായത്ത് ഇതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.