തൃശൂർ : സംസ്ഥാനാന്തര പാതയായ വാഴച്ചാൽ-മലക്കപ്പാറ റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം 20 വരെ പൂർണമായി ഗതാഗതം നിരോധിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ആനമല റോഡിലെ അമ്പലപ്പാറയിൽ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനർ നിർമാണം നടത്തുന്നതിനാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. അതിരപ്പിള്ളി ഭാഗത്ത് നിന്നു വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ വനംവകുപ്പ് ചെക്പോസ്റ്റിലും തമിഴ്നാട് ഭാഗത്തു നിന്ന് മലക്കപ്പാറ വഴി പോകുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്പോസ്റ്റിലും തടയും. ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കടന്നുപോകാം. റോഡ് പുനർ നിർമാണം നടക്കുന്നതിന്റെ ഇരുവശത്തുമായി അടിയന്തരാവശ്യത്തിന് ആംബുലൻസ് സേവനം ക്രമീകരിക്കും.
കനത്ത മഴയിൽ അമ്പലപ്പാറയ്ക്കു സമീപം കഴിഞ്ഞ മാസം 14ന് മണ്ണിടിഞ്ഞ് 10 മീറ്റർ ഉയരത്തിലാണ് റോഡു തകർന്നത്. തുടർന്നു റോഡ് പുതുക്കി നിർമിക്കുന്നതിന് വലിയ വാഹനങ്ങൾക്കും ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കും(ലോറി, ബസുകൾ) നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കാർ അടക്കമുള്ളവ യാത്രക്കാരെ ഇറക്കിയ ശേഷമാണ് കടത്തിവിട്ടത്. തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്നത് കൂടുതൽ മണ്ണിടിച്ചിലിന് കാരണമാകുമെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്നാണ് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഗതാഗതം പൂർണമായും നിരോധിച്ച് റോഡ് പുനർനിർമാണം നടത്താൻ തീരുമാനിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033