Saturday, May 10, 2025 6:45 pm

കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷം : ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക്​ ആ​ലോ​ച​ന

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാകുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക്​ ആ​ലോ​ച​ന. സ​ര്‍​വി​സ്​ ചു​രു​ക്കു​ന്ന​തി​ന്റെ  ഭാ​ഗ​മാ​യി ഓരോ ട്രെ​യി​നിന്റെയും റി​സ​ര്‍​വേ​ഷ​ന്‍ പാ​റ്റേ​ണ്‍ ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ച്ച്‌​ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ്​​ തീ​രു​മാ​നം. ​യാ​ത്ര​ക്കാ​ര്‍ തീ​രെ കു​റ​വു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​തി​വാ​ര ​ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കു​ക​യാ​ണ്​ ആ​ദ്യ ന​ട​പ​ടി. പി​ന്നീ​ട്​ പ്ര​തി​ദി​ന ട്രെ​യി​നു​ക​ളി​ലെ കോ​ച്ചു​ക​ളു​ടെ എണ്ണം കു​റ​ക്കും. സ്ഥി​തി വീ​ണ്ടും മോ​ശ​മാ​യാ​ല്‍ സ​ര്‍​വി​സ്​ റ​ദ്ദാ​ക്കാ​നു​മാ​ണ്​​ റെ​യി​ല്‍​വേ ബോ​ര്‍​ഡ്​ നി​ര്‍​ദേ​ശം.

നി​യ​​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​വു​ക​യും വ​ര്‍​ക്ക്​ ഫ്രം ​ഹോം സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക​യും ചെ​യ്​​ത​തോ​ടെ സം​സ്ഥാ​ന​ത്തോ​ടു​ന്ന ഭൂ​രി​ഭാ​ഗം പ്ര​തി​ദി​ന ട്രെ​യി​നു​ക​ളി​ലും യാ​​ത്ര​ക്കാ​ര്‍ വ​ള​രെ കുറഞ്ഞെന്ന് ​​ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ 20 ശ​ത​മാ​ന​മാ​യി താ​ഴ്​​ന്ന വേ​ണാ​ട്​ സ്​​പെ​ഷ​ല്‍ ട്രെ​യി​ന്‍ മെയ് ​ 30 വ​രെ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ റെ​യി​ല്‍​വേ ബോ​ര്‍​ഡ്​ അ​നു​മ​തി. അ​മൃ​ത, വ​ഞ്ചി​നാ​ട്​ സ്​​പെ​ഷ​ലു​ക​ളി​ലും യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ മൂ​ന്നോ​ളം പ്ര​തി​ദി​ന സ​ര്‍​വി​സു​ക​ളും പ്ര​തി​വാ​ര സ​ര്‍​വി​സു​ക​ളും​ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങളെ തു​ട​ര്‍​ന്ന്​ യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ ര​ണ്ട്​​ പ്ര​തി​വാ​ര ട്രെ​യി​നു​ക​ള്‍ (കൊ​ച്ചു​വേ​ളി-​ബാ​ന​സ​വാ​ടി, എ​റ​ണാ​കു​ളം-​ബാ​ന​സ​വാ​ടി) റ​ദ്ദാ​ക്കി.മേയ്​ നാ​ല്​ മു​ത​ല്‍ കേ​ര​ള​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ര്‍ കു​റ​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചു

0
ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും...

അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ

0
ദില്ലി : ഇന്ത്യാ-പാക് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക...

കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ചെന്നീർക്കര: കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ...

റാന്നി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ്

0
റാന്നി : താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത:...