തൊടുപുഴ : സഹകരണം വകുപ്പിൽ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കുന്നത് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടസ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരുവന്നൂർ സംഭവത്തിനുശേഷം സഹകരണ മേഖല ഉടച്ചു വാർക്കുന്നതിൻ്റെ ഭാഗമായി പറഞ്ഞ കാര്യങ്ങൾ പ്രധാനമായിരുന്നു കേരള സർക്കാരിൻറെ പൊതു ഭരണ വകുപ്പിന്റെ 3/2017 ഗവ: ഉത്തരവ് നടപ്പിലാക്കുമെന്നത്. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയും നിലവിലുണ്ട്.
എന്നാൽ ഇത് നടപ്പിലാക്കാതെ ഒളിച്ചു കളിക്കുന്ന പ്രവണതയാണ് നടന്നുകൊണ്ടിരിക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാൻ തൊടുപുഴയിൽ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് പി കെ ജയകൃഷ്ണൻ അധ്യക്ഷത ജനറൽ സെക്രട്ടറി ജയേഷ് കെ വി സംസ്ഥാന ഭാരവാഹികളായ പ്രിയേഷ് സി.പി, സെബാസ്റ്റ്യൻ മൈക്കിൾ ,സജികുമാർ, ജിറ്റ്സി ജോർജ്, ജി മനോജ് കുമാർ , എസ് ഷാജി, നംഷീദ് കെ ,സിബു എസ് കുറുപ്പ് ഷാജി യു.എം എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക