Monday, July 7, 2025 6:41 pm

ട്രാൻസ്ജെന്ററുടെ പരാതിയിൽ പോലീസ് കേസെടുക്കാത്തത് തെറ്റ് : പരാതിക്കാരി കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട് നിർമ്മിക്കാൻ ട്രാൻസ്ജെന്റർ ഇറക്കിവെച്ച ഒരു ലോഡ് കരിങ്കല്ലും 150 താബൂക്കും 100 ചുടുകല്ലും അയൽവാസികൾ കടത്തികൊണ്ടുപോയിട്ടും കേസെടുക്കാൻ വിസമ്മതിച്ച പോലീസിന്റെ നടപടി നിയമവാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നതിനാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരാതിക്കാരിക്ക് നിർദ്ദേശം നൽകി. ആരും സഹായിക്കാനില്ലാത്ത സാമ്പത്തികവും സാമൂഹികവുമായി പ്രയാസപ്പെടുന്ന ട്രാൻസ്ജെന്റർ കിളിമാനൂർ കാനാറ സ്വദേശി ഇന്ദിരക്ക് സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി നിയമസഹായം നൽകണമെന്ന് കമ്മീഷൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായ സബ് ജഡ്ജിന് നിർദ്ദേശം നൽകി.

ഈ പരാതിയിൽ 2024 ഡിസംബർ 6ന് കമ്മീഷൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ക്ക് വേണ്ടി ഹാജരായ കിളിമാനൂർ എസ്.എച്ച്.ഒ.യെ കമ്മീഷൻ നേരിൽ കേട്ടു. പരാതിക്കാരിയുടെ കരിങ്കല്ലോ മറ്റ് സാധനങ്ങളോ കടത്തികൊണ്ടു പോയതായി അന്വേഷണത്തിൽ തെളിഞ്ഞില്ലെന്നും ആരോപണത്തിന് കാരണമായ വഴിതർക്കം സിവിൽ കോടതി വഴി പരിഹരിക്കേണ്ട വിഷയമാണെന്നും കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഡി.വൈ.എസ്.പി. കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ 2023 മേയ് 27ന് പരാതികക്ഷി ഇറക്കിയ സാധനസാമഗ്രികൾ അയൽവാസികൾ ലോറിയിൽ കടത്തികൊണ്ടു പോയതായി ഒരു സാക്ഷിമൊഴി ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും പരാതിയിൽ കഴമ്പുണ്ടെന്നും ശരിയായ അന്വേഷണം നടക്കേണ്ടതായിരുന്നുവെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ വിപരീതമൊഴികൾ മാത്രം കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതായി കമ്മീഷൻ കണ്ടെത്തി. ഭരണഘടനയുടെ 14-ാം അനുച്ഛേദം പ്രകാരം എല്ലാ വ്യക്തികൾക്കും ലഭിക്കുന്ന എല്ലാ അവകാശങ്ങൾക്കും ട്രാൻസ്ജെന്റർമാർക്കും അർഹതയുള്ളതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

അങ്ങനെയുള്ള ഒരാളുടെ പരാതി അനന്തമായി നീട്ടികൊണ്ടുപോകുന്നത്ലതാകുമാരിയും സ്റ്റേറ്റ് ഓഫ് യു.പി.യും തമ്മിലുള്ള കേസിലെ വിധി ചേർത്ത് വായിക്കുമ്പോൾ തീർത്തും തെറ്റാണ്. ഇത് പോലീസ് സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. കുറ്റകരമായ പ്രവൃത്തി ഉൾപ്പെടുന്ന കേസുകളിൽ പോലീസ് കേസെടുക്കാതിരുന്നാൽ ഭാരതീയ ന്യായ സംഹിത വകുപ്പ് 175 (3) പ്രകാരം പരാതിക്കാരിക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ; 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 208...

0
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു....

വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി

0
കൽപ്പറ്റ: വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ...

ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

0
തിരുവനന്തപുരം: നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍...

സ്‌കൂൾ, കോളജ് ഹോസ്റ്റലുകളുടെ പേര് സാമൂഹിക നീതി ഹോസ്റ്റലുകൾ എന്ന് മാറ്റാനൊരുങ്ങി തമിഴ്‌നാട് സർക്കാർ

0
ചെന്നൈ: തമിഴ്‌നാട് സർക്കാർ ഉടമസ്ഥതയിലുള്ള സ്‌കൂൾ, കോളജ് ഹോസ്റ്റലുകളുടെ പേര് 'സാമൂഹിക...