കൊച്ചി : നഗരത്തിൽ രവിപുരത്തെ ട്രാവൽസ് ഓഫീസിൽ ജീവനക്കാരിക്ക് നേരെയുണ്ടായത് മൃഗീയ അതിക്രമമെന്ന് റിപ്പോർട്ട്. കഴുത്തുമുറിഞ്ഞ് ചോരവാർന്ന യുവതിയെ അക്രമി ബന്ധിയാക്കി. മരണവെപ്രാളത്തിൽ പുറത്തേക്കോടിയെ യുവതിയെ പ്രതി കസേരയിൽ പിടിച്ചിരുത്തി. അതിനിടെ യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തികളിൽ ഒന്ന് രണ്ടായി ഒടിഞ്ഞു. കഴുത്തുമുറിഞ്ഞ് ശബ്ദം നിലച്ച യുവതി പിന്നീടുള്ള പ്രതിയുടെ ചോദ്യങ്ങൾക്ക് മറുപടി എഴുതിയാണ് നൽകിയത്.
ചോരപ്പാടുള്ള പേപ്പറുകളിൽ ഇത്തരത്തിൽ ഉത്തരങ്ങൾ എഴുതി നൽകിയത് തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയായ ജോളി ജെയിംസ് എല്ലാം ആസൂത്രണം ചെയ്താണ് എത്തിയതെന്നാണ് എസിപി പി.രാജ്കുമാർ പിന്നീട് വ്യക്തമാക്കിയത്. ട്രാവൽസ് ഉടമ മുഹമ്മദ് അലിക്കായി പ്രതി അര മണിക്കൂറിലേറെ ഓഫിസിൽ കാത്തിരുന്നു. ഓഫീസ് ജീവനക്കാരിയെക്കൊണ്ട് ഉടമയെ ഫോണിൽ വിളിപ്പിച്ചുവെന്നും എസിപി പറഞ്ഞു. അതേസമയം പ്രതിയായ ജോളി ജെയിംസിന്‍റെ മൊഴികൾ തള്ളുന്ന നിലപാടാണ് ട്രാവൽസ് ഉടമ മുഹമ്മദ് അലി സ്വീകരിച്ചത്. ജോളിയിൽനിന്ന് വിസയ്ക്കായി വാങ്ങിയത് 35,400 രൂപ മാത്രമാണെന്ന് ഉടമ പറയുന്നു. വർക് പെർമിറ്റ് റദ്ദാക്കിയതോടെ 2020ൽ അക്കൗണ്ട് മുഖേന പണം തിരികെ നൽകി.
കുത്തേറ്റ സൂര്യ തൊട്ടുമുന്നിലെ റസ്റ്റോറന്‍റിലേക്കാണ് ഓടിയെത്തിയത്. എന്താണു സംഭവമെന്നു റസ്റ്റോറന്‍റ് ജീവനക്കാർക്ക് ആദ്യം വ്യക്തമായില്ല. ഈ സമയം ഇതുവഴി പോയ സൗത്ത് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സംഭവം ശ്രദ്ധിച്ചിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിലേക്കു മാറ്റി. സംഭവശേഷം അവിടെത്തന്നെ നിന്ന ജോളിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്നു പോലീസിനു കൈമാറി. സൂര്യ ഏതാനും മാസം മുൻപാണു സ്ഥാപനത്തിൽ ജോലിക്കെത്തിയത്. സംസാരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇവരുടെ മൊഴിയെടുക്കാനായിട്ടില്ല. ട്രാവൽസ് ഉടമ മുഹമ്മദ് അലിയുടെ മൊഴിയെടുത്തു. എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ജോളിക്കു പണം നൽകാനില്ലെന്നും വിസ വന്നിട്ടും ജോളി പോകാതിരുന്നതാണെന്നും മുഹമ്മദ് അലി പറയുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]